സൗദി വിമാനത്താവളങ്ങളിലെ ടാക്‌സി കാറുകള്‍ തിരിച്ചറിയുന്നതിന് പ്രത്യേകവും ഏകീകൃതവുമായ രൂപം നല്‍കുന്നു

റിയാദ്: വിമാനത്താവളങ്ങളിലെ ടാക്‌സി കാറുകള്‍ തിരിച്ചറിയുന്നതിന് പ്രത്യേക രൂപം നല്‍കുന്ന കാര്യം സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജി.എ.സി.എ) വാക്താവ് ഇബ്‌റാഹീം റൂസായാണ് വ്യക്തമാക്കിയത്. എയര്‍പോര്‍ട്ട് ടാക്‌സിക്കുള്ള ലൈസന്‍സ് നല്‍കുന്നത് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേയും ജനറല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടേയും മേല്‍നോട്ടത്തിലായിരിക്കും. അതോടൊപ്പം ഇതിന്റെ പ്രവര്‍ത്തനങ്ങളും ആവശ്യമായ നിരീക്ഷണങ്ങളും നടത്തുന്നതും ഈ അതോറിറ്റികളായിരിക്കും.

പരീക്ഷണാടിസ്ഥാനത്തിലാണ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പച്ച നിറത്തിലുള്ള കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് ഇബ്‌റാഹീം റൂസാ പറഞ്ഞു. താമസിയാതെ ഈ കാറുകളെ ടാക്‌സി സേവനത്തിന് സജജമാക്കും. അത് സംബന്ധമായ അറിയിപ്പുകളും സേവനങ്ങളും സൗകര്യങ്ങളും പ്രത്യേകതകളും എല്ലാം ചാനലുകള്‍ വഴി പുറത്തുവിടുമെന്നും ജി.എ.സി.എ വാക്താവ് ഇബ്‌റാഹീം റൂസാ പറഞ്ഞു.