സൗദിയില്‍ പെട്രോള്‍ നിരക്കുകള്‍ക്ക് നേരിയ കുറവ്

ജിദ്ദ: രാജ്യത്തെ പെട്രോള്‍ നിരക്കുകള്‍ക്ക് നേരിയ കുറവുകള്‍ വരുത്തിയാതായി സൗദി അറാംകോ വെളിപ്പെടുത്തി. പുതിയ നിരക്കുകള്‍ ഇന്നു (ഞായറാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ നിരക്കനുസരിച്ചു പച്ച വിഭാഗത്തില്‍പെട്ട (ഗ്രീന്‍ ഗാറ്റഗറി) 91 വിഭാഗം പെട്രോളിന് 1.53 റിയാല്‍ ഉണ്ടായിരുന്നത് ഇനി മുതല്‍ 1.50 റിയാലായിരിക്കും. ചുവന്ന (റെഡ് കാറ്റഗറി) വിഭാഗത്തില്‍പെട്ട 95 എന്ന പെട്രോളിന് 2.18 റിയല്‍ ഇണ്ടായിരുന്നത് ഇന്നു മുതല്‍ 2.05 റിയാലായിരിക്കും ഉണ്ടാവുക എന്നും സൗദി അറാംകോ അറിയിച്ചു.

ഈ വര്‍ഷത്തെ അവസാന പാദ വര്‍ഷ നിരക്കുകളാണ് ഇന്ന് നിലവില്‍വന്ന നിരക്ക്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണ കയറ്റുമതിക്കനുസരിച്ചുള്ള വ്യത്യാസം പ്രാദേശിക വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാവുമെന്നും അറാംകോ അറിയിച്ചു.