മണിക്കൂറുകള്‍ ബാക്കിയാക്കി അഞ്ച് മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പും പാലാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമായിരിക്കും ഈ തെരെഞ്ഞെടുപ്പ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജജ്വല വിജയം കരസ്ഥമാക്കിയ യു.ഡി.എഫിന് പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പാനിലൂടെ കനത്ത തിരിച്ചടിയാണ് എല്‍.ഡി.എഫ് നല്‍കിയത്. എല്ലാ മണ്ഡലങ്ങളിലും പുതുമുഖങ്ങളെയാണ് ഇത്തവണ എല്‍.ഡി.എഫ് മത്സരിപ്പിക്കുന്നത്.
എന്നാല്‍ ശബരിമല നിലപാടും കിഫ് ബി അഴിമതിയുമെല്ലാം എല്‍.ഡി.എഫിന് തിരിച്ചടി തന്നെയാണ്. എല്ലാ പ്രവചനങ്ങള്‍ക്കും ഒടുവില്‍ തിങ്കളാഴ്ച്ച വോട്ടര്‍മാര്‍ വിധിയെഴുതും. സര്‍ക്കാരിന്റെ ഭാവിയെ കാര്യമായി തന്നെ ബാധിക്കാന്‍ പോവുന്ന തെരെഞ്ഞെടുപ്പ് ഫലമായിരിക്കുമൊ അതോ കരുത്ത് പകരുന്ന ഫലമായിരിക്കുമൊ 24ാം തീയ്യതി പുറത്ത് വരാന്‍ പോകുന്നത് എന്നറിയാന്‍ കാത്തിരിക്കാം.






