കൊണ്ടോട്ടി സെന്റര്‍ ദശവാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു

ജിദ്ദ: ‘ചേലൊത്ത നാടാവാന്‍ പെരുത്ത് പൂതി” എന്ന പേരില്‍ കൊണ്ടോട്ടി സെന്റര്‍ ജിദ്ദ ഒരുക്കിയ ദശവാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു. സ്വന്തം നാടിന്റെ ചേലൊത്ത വികസന സ്വപ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദശവാര്‍ഷികപ്പതിപ്പ് കെ.ടി മുജീബ് റഹ്‌മാന്‍ ഡോക്ടര്‍ ആലുങ്ങല്‍ അഹമ്മദിന് നല്‍കിയാണ് സൗദിതല പ്രകാശനം നിര്‍വ്വഹിച്ചത്. സുവനീറിന്റെ ഡിജിറ്റല്‍ പതിപ്പ് അലി മുഹമ്മദലി സ്വിച്ച്ഓണ്‍ ചെയ്ത് നിര്‍വ്വഹിച്ചു.
ഡോ ഇസ്മായീല്‍ മരിതേരി വാര്‍ഷികപ്പതിപ്പ് സദസ്സിന് പരിചയപ്പെടുത്തി. നവോദയ രക്ഷാധികാരി വി.കെ റഊഫ്, കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് വി.പി മുസ്തഫ, ഒ.ഐ.സി.സി പ്രസിഡണ്ട് കെ.ടി.എ മുനീര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡണ്ട് അഷ്‌റഫ് മൊറയൂര്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് പി.ഷംസുദ്ദീന്‍, സിഫ് പ്രസിഡണ്ട് ബേബി നീലാബ്ര, ഷിബു തിരുവനന്തപ്പുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഒരുമ പ്രസിഡണ്ട് കബീര്‍ കൊണ്ടോട്ടി സംഘടനയുടെ ഭാവിപരിപാടികള്‍ വിശദീകരിച്ചു. കൊണ്ടോട്ടി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് സലിം മധുവായി അധ്യക്ഷത വഹിച്ചു. റഹ്‌മത്തലി എരഞ്ഞിക്കല്‍ സ്വാഗതവും ഗഫൂര്‍ ചുണ്ടക്കാടന്‍ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ഉസ്താദ് അബ്ദുല്‍ മജീദ് കൊച്ചിന്‍ ആലപിച്ച ഗസലുകള്‍ ജിദ്ദയിലെ സംഗീത പ്രേമികളുടെ മനം കവര്‍ന്നു. ജിദ്ദയിലെ പ്രശസ്ത ഗായകരായ ഹഖ് തിരൂരങ്ങാടി, ഷാ ആലുവ, ധന്യ പ്രശാന്ത്, മുന്താസ് അബ്ദുറഹ്‌മാന്‍, ബഷീര്‍ കൊണ്ടോട്ടി, ഫര്‍സാന യാസ്മിന്‍ എന്നിവരും ഗസലുകള്‍ ആലപിച്ചു. കൊണ്ടോട്ടി സെന്റെര്‍ കലാ വിഭാഗം കണ്‍വീനര്‍ ഫൈസല്‍ എടക്കോട് ഓര്‍കെസ്ട്രക്ക് നേതൃത്വം നല്‍കി.
കുഞ്ഞുകളവണ്ടി, റഫീഖ് മങ്കായി, മുസ്തഫ അമ്പലപ്പള്ളി, റഷീദ് ചുരുളിയന്‍, ഫൈറൂസ് മേലങ്ങാടി, കബീര്‍ തുറക്കല്‍, എ.ടി ബാവ തങ്ങള്‍, അസീസ് കളത്തിങ്ങല്‍, ജംഷി കടവണ്ടി, നാസര്‍ കളോത്ത്, നൗഷാദ് ആലങ്ങാടന്‍, റഷീദ് മാങ്കായി, ഷെരീഫ് നീറാട്, അഷ്‌റഫ് കൊട്ടൈല്‍സ്, നബീല്‍ നീറാട് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്യം നല്‍കി.






