ഹീറോസ് ക്രിക്കറ്റ് ടൂുര്‍ണ്ണമെന്റ്: ടീം ഹീറോസ് ജേതാക്കള്‍

തബൂക്ക്: തബൂക്കില്‍ ഹീറോസ് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി തബൂക്കിലെ നിരവധി ടീമുകള്‍ തമ്മില്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഹീറോസ് ക്രിക്കറ്റ് ടീമും, മാസ്റ്റര്‍ ബ്ലാസ്‌റ്റേഴ്‌സ് ശരലാം ടീമും തമ്മിലാണ് ഏറ്റുമുട്ടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റര്‍ ബ്ലാസ്‌റ്റേഴ്‌സ് 9.2 ഓവറില്‍ 52 റരണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഹീറോസ് 4.2 ഓവറില്‍ വിക്കറ്റുകള്‍ ഒന്നും നഷ്ടപ്പെടാതെ വിജയം കൈവരിച്ചു. ടീം ഹീറോസിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായ സുധീഷ് 22, സിജോയ് 24 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. ബൗളിംഗില്‍ മികച്ചുനിന്നത് സുലൈമാനും, സാലിയും ആയിരുന്നു. രണ്ടു പേരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മാന്‍ ഓഫ് ദി മാച്ച് ആയി സിജോയ്, മാന്‍ ഓഫ് ദി സീരീസ് ആയി സുധീഷ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹ്യപ്രവര്‍ത്തകനും മാസ് തബൂക്ക് മുഖ്യ രക്ഷാധികാരിയുമായ പ്രദീപ്കുമാര്‍ രാമനാട്ടുകര നിര്‍വഹിച്ചു.
വാര്‍ത്ത അയച്ചത്: ഉബൈസ് മുസ്തഫ






