ഹാജിമാരെ സേവിച്ചവര്‍ക്ക് ആദരം നല്‍കി

മക്കയില്‍ ഹാജിമാരെ സേവിക്കാന്‍ ഭാഗവാക്കായ ഹജജ് വളണ്ടിയര്‍മാര്‍ക്ക് സ്വീകരണവും, ഉപതെരഞ്ഞെടുപ്പ് പ്രചാരണവും, അനുസ്മരണ യോഗവും സംഘടിപ്പിച്ച് ജിദ്ദ കെ.എം.സി.സി കാസര്‍ക്കോട് ജില്ലാ കമ്മിറ്റി.

കഴിഞ്ഞ ഹജജുവേളയില്‍ കെ.എം.സി.സി കാസര്‍ക്കോട് ജില്ലാ കമ്മറ്റിയുടെ കീഴില്‍ ഹജജ് സേവനം ചെയ്ത വളണ്ടിയര്‍മാരെ ജിദ്ദയില്‍ നടത്തിയ ചടങ്ങില്‍ കാസര്‍ക്കോട് ജില്ലാ കെ.എം.സി.സി ആദരിച്ചു. മഞ്ചേശ്വരത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്ന എം.സി ഖമറുദ്ദീനായുള്ള പ്രചരണവും സംഘടിപ്പിക്കുകയുണ്ടായി. അന്തരിച്ച പി.ബി അബ്ദുല്‍ റസാഖ്, സലാം ബംബ്രാണ എന്നിവരെ അനുസ്മരിച്ചായിരുന്നു ചടങ്ങ് ആരംഭിച്ചത്.

ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. നിസാം മമ്പാട് പരിപാടി ഉത്ഘാടനം ചെയ്തു. കെ.എം ഇര്‍ഷാദ്, അസീസ് ഉളുവാന്‍, ഹാഷിം കുമ്പള എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ലത്തീഫ് മുസ്‌ലിയാരങ്ങാടി, ശിഹാബ് താമരക്കുളം, ഇബ്രാഹിം ഇബ്ബു, കാദര്‍ ചെര്‍ക്കള, അബ്ദുല്ല ചന്തേര, മസൂദ് തളങ്കര, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ജലീല്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.