പ്രവാസം മതിയാക്കി നാട്ടിലേക്കുപോകുന്ന റഹ്‌മത്തുള്ളക്കും നൂറുദ്ദിനും ഹൃദ്യമായ യാത്രാമൊഴി

ജിദ്ദ: മൂന്ന് പതിറ്റാണ്ടുകാലത്തോളം നീണ്ട പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേയ്ക്ക് മടങ്ങുന്ന ഒ.ഐ.സി.സിയുടെ വിവിധ ഏരിയ കമ്മിറ്റികളിലെ ഭാരവാഹികളായ പി.പി റഹ്‌മത്തുള്ളയ്ക്കും കെ.ടി നൂറുദ്ദിനും യാത്രയപ്പു നല്‍കി. ഒ.ഐ.സി.സി സൗദി വെസ്‌ണ്ണേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രവാസി സേവന കേന്ദ്ര, നോര്‍ക ഹെല്‍പ് സെല്‍, ക്ഷേമനിധി സഹായ കേന്ദ്രം എന്നിവയോട് അനുബന്ധിച്ചാണ് ചടങ്ങു സംഘടിപ്പിച്ചത്.

ജനാധിപത്യ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിനെ ശക്തി പെടുത്തുവാന്‍ തങ്ങളാല്‍ കഴിയുന്ന സംഭാവന തങ്ങള്‍ നാട്ടില്‍ നിര്‍വ്വഹിക്കുമെന്നു മറുപടി പ്രസംഗത്തില്‍ ഇരുവരും പറഞ്ഞു. 28 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങുന്ന അസ്സീസിയ ഏരിയ കമ്മിറ്റിയിലെ റഹ്‌മത്തുള്ളയെ പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തെക്കുതോട് ഷാള്‍ അണിയിക്കുകയും റീജിയണല്‍ ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ മൊമെന്‍േറാ സമ്മാനിക്കുകയും ചെയ്തു. 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങുന്ന ഷറഫിയ ഏരിയ കമ്മിറ്റിയിലെ നൂറുദ്ധീനെ നോര്‍ക്ക സെല്‍ കണ്‍വീനര്‍ നൗഷാദ് അടൂര്‍ ഷാള്‍ അണിയിക്കുകയും റീജിയണല്‍ സെക്രട്ടറി ഹാഷിം കോഴിക്കോട് മൊമെന്‍േറാ നല്‍കുകയും ചെയ്തു.

റീജിയണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റഷീദ് കൊളത്തറ, ടി.എം.എ റഊഫ്, അബ്ബാസ് ചെമ്പന്‍, ഇക്ബാല്‍ പൊക്കുന്ന് എന്നിവര്‍ സംസാരിച്ചു. മുജീബ് മുത്തേടത്ത്, ബഷീര്‍ അലി പരുത്തിക്കുന്നന്‍, കരീം മണ്ണാര്‍ക്കാട്, സിദ്ദിഖ് ചോക്കാട്, ഷുക്കൂര്‍ വക്കം, ഷമീര്‍ നദ്‌വി കുറ്റിച്ചല്‍, ഷാജി ഗോവിന്ദ്, ലത്തീഫ് കൊട്ടുകര, മമ്മദ് പൊന്നാനി തുടങ്ങിയവര്‍ സംബനന്ധിച്ചു. ജനറല്‍ സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം കണ്‍വീനര്‍ നാസിമുദ്ധീന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: ഒ.ഐ.സി.സി.സൗദി വെസ്‌ണ്ണേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സിയുടെ വിവിധ ഏരിയ കമ്മിറ്റികളിലെ ഭാരവാഹികളായ പി.പി റഹ്‌മത്തുള്ള, കെ.ടി നൂറുദ്ദീന്‍ എന്നിവര്‍ക്ക് യാത്രയയപ്പു നല്‍കിയപ്പോള്‍.