മദീനക്കടുത്തുണ്ടായ വാഹനാപകടം. പരിക്കേറ്റവരില്‍ മഹാരാഷ്ട്രക്കാരിയും ഉള്‍പ്പെട്ടതായി വിവരം

മദീന: ഇന്നലെ മദീനക്കടുത്ത് ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ ഒരു മഹാരാഷ്ട്രക്കാരി ഉള്‍പ്പെട്ടതായി സംശയം. അതേസമയം ഇതുസംബന്ധമായ ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മദിനയിലെ കിംഗ് ഫഹദ് ആശുപത്രിയിലാണ് പരിക്കേറ്റ മഹാരാഷ്ട്രക്കാരി ഉള്ളത്. ഇവരുടെ കൂടെ സഞ്ചിച്ച ഭര്‍ത്താവിനെ കുറിച്ചുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല.
റിയാദില്‍നിന്നുള്ള ഉംറ തീര്‍ഥാടകരായിരുന്നു ഇന്നലെ രാത്രി സൗദി സമയം 9 മണിയോടടുത്ത് അപകടത്തില്‍പെട്ടണ്. മദീനയില്‍നിന്നും 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡില്‍ ഇവര്‍ സഞ്ചരിച്ച ബസ്സ് കാറുമായി കൂട്ടിയിടിക്കുകയും തീ പിടിക്കുകയുമായിരുന്നു. 35 പേര്‍ മരിച്ചതായും നാല് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. മൃതദേഹം പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തികരിഞ്ഞിരുന്നു.
ജിദ്ദ ഇന്ത്യന്‍കോണ്‍സുലേറ്റ് പ്രധിനിതികള്‍ മദീനയിലേക്ക് തിരിച്ചിട്ടുണ്ട്.






