റിയാദ് സീസണ്‍ പരിപാടിയില്‍ സന്ദര്‍ശകരെ കൂടുതലായി ആകര്‍ഷിച്ചത് എന്ത്?

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ നടക്കുന്ന റിയാദ് സീസണ്‍ പരിപാടി 2,34,000 പേര്‍ ഇതിനകം സന്ദര്‍ശിച്ചതായി അധികൃതര്‍ അറിയിച്ചു. സീസണ്‍ പരിപാടിയില്‍ ഏറ്റവും കൂടുതല്‍പേരെ ആകര്‍ഷിക്കുന്നത് സൗദി ഫാല്‍ക്കണ്‍ ക്‌ളബിന്റെ നേതൃത്വത്തില്‍ എടക്കുന്ന ഫാല്‍ക്കണ്‍ പ്രദര്‍ശനമാണ്. കഴിഞ്ഞ 4 ദിവസം വരെ ഫാല്‍ക്കണ്‍ പ്രദര്‍ശനം കാണാന്‍ 52,000 ഫാല്‍ക്കണ്‍ പ്രേമികളാണ് എത്തിയത്.

എക്‌സിബിഷനില്‍ സന്ദര്‍ശകര്‍ക്ക് നിരവധി സാംസ്‌കാരിക, വിനോദ പരിപാടികളും ശാസ്ത്രീയ പ്രഭാഷണങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
എക്‌സിബിഷന്റെ 4ാം ദിവസം വരെയുള്ള ഫാല്‍ക്കണുകളുടെ വില്‍പന 4 ദശലക്ഷം റിയാലായിരുന്നുവെങ്കില്‍ അഞ്ചാം ദിവസമായ ഇന്നലെവരെ ഫാല്‍ക്കണ്‍ വില്‍പ്പന 5 ദശലക്ഷം റിയാല്‍ കവിഞ്ഞു. നാളെയാണ് എക്‌സിബിഷന്‍ സമാപിക്കുക. എക്‌സിബിഷന്‍ സമാപിക്കുന്നതോടെ ഫാല്‍ക്കണ്‍ വില്‍പന ഇരട്ടിയാവുമെന്നാണ് കണക്കാക്കുന്നത്.

എക്‌സിബിഷനില്‍ നേരിട്ട് ലേലം വഴിയാണ് ഫാല്‍ക്കണുകളെ വില്‍ക്കുന്നത്.