സൗദിയിലെ ‘ദുബ’യില്‍ കൊല്ലപ്പെട്ട നവവധുവിന്റെ ഘാതകനെ പിടികൂടി

തബൂക്ക്: തബൂക്ക് പ്രവിശ്യയിലെ ‘ദുബ’ക്ക് അടുത്തുള്ള ഒരു ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സ്വദേശി നവവധുവിന്റെ ഘാതകനെ സുരക്ഷാവിഭാഗം പിടികൂടി.
കേവലം മൂന്ന് മാസം മുമ്പ് വിവാഹിതയായ ഇവരുടെ കൊലപാതകത്തില്‍ പിടിക്കപ്പെട്ടത് സ്വന്തം ഭര്‍ത്താവിനെ തന്നെയാണ്.
തബൂക്ക് പ്രവിശ്യയിലെ ദുബക്കടുത്തുള്ള ‘നാബിദാമ’ എന്ന ഗ്രാമത്തിലെ ഒരു സ്‌കൂളില്‍ ഭര്‍ത്താവിന് അധ്യാപകനായി നിയമനം ലഭിച്ചതോടെയാണ് ഇവര്‍ ജിസാനില്‍ നിന്നും ഇവിടെ താമസമാക്കിയതെന്നു സുരക്ഷാ വിഭാഗം അറിയിച്ചു.
പ്രതിയെ അല്‍ ലൈത്തില്‍ നിന്നാണ് പിടികൂടിയത് കോല നടത്തുവാനുണ്ടായ കാരണമറിയുന്നതിന് പ്രതിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.
മൃതദേഹം കിടന്നിരുന്ന വീട്ടിന്റെ തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍നിന്നും ദുര്‍ഗന്തം വമിക്കുന്നുണ്ടെന്ന അയല്‍വാസിയുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.






