ജീവിതം സമ്പൂര്‍ണമായും സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം: സലീം വേങ്ങര

'സത്യത്തിന്റെ ജീവിത സാക്ഷ്യമാവുക' കാമ്പയിനിന്റെ ഭാഗമായി യാമ്പുവില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സലീം വേങ്ങര സംസാരിക്കുന്നു
യാമ്പു: ജീവിതം പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ മുമ്പില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഇഹലോകത്തും പരലോകത്തും യഥാര്‍ഥ വിജയം നേടാന്‍ കഴിയൂ എന്ന് തനിമ യാമ്പു സോണല്‍ പ്രസിഡന്റ് സലീം വേങ്ങര പറഞ്ഞു.
‘സത്യത്തിന്റെ ജീവിത സാക്ഷ്യമാവുക’ എന്ന തനിമ കാമ്പയിനിന്റെ ഭാഗമായി യാമ്പുവില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിശാബോധം നഷ്ടപ്പെട്ട സമൂഹത്തിന് സത്യസാക്ഷ്യം നിര്‍വ്വഹിക്കുന്ന മാതൃകാസമൂഹമായി മാറാന്‍ വിശ്യാസികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിമ ഹാളില്‍ നടന്ന പരിപാടിയില്‍ അനീസുദ്ദീന്‍ ചെറുകുളമ്പ് അധ്യക്ഷത വഹിച്ചു. കാമ്പയിന്‍ കണ്‍വീനര്‍ ജാബിര്‍ വാണിയമ്പലം സ്വാഗതവും അസിസ്റ്റന്റ് കണ്‍വീനര്‍ ഫൈസല്‍ ബാബു പത്തപ്പിരിയം നന്ദിയും പറഞ്ഞു.






