താഇഫില്‍ പൊതുഗതാഗത നെറ്റുവര്‍ക്കുകള്‍ നിര്‍മ്മിക്കുന്നു

സൗദി മന്ത്രിസഭാ തീരുമാനം വന്നത്തിന്റെ അടിസ്ഥാനത്തില്‍ തായിഫ് ഗവണ്‍ണറേറ്റ് താഇഫില്‍ പൊതുഗതാഗത നെറ്റ്‌വര്‍ക്കുകള്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. 130 കിലോമീറ്റര്‍ നീളത്തിലുള്ള പൊതുഗതാഗത നെറ്റുവര്‍ക്കുകളില്‍ മെട്രോ ട്രെയിനിന് വേണ്ടി നാലു വരിപ്പാത, ബസുകള്‍ക്കായി പത്തുവരിപ്പാത, 93 ബസ്/ ട്രെയിന്‍ സ്‌റ്റേഷനുകള്‍ എന്നിവയും ഉള്‍പ്പെടും. പദ്ധതിക്ക് തായിഫ് മുനിസിപ്പാലിറ്റി 27 ബില്യണ്‍ റിയാല്‍ വകയിരുത്തിയിട്ടുണ്ട്.
തായിഫ്: രാജ്യത്ത് പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുവാനുള്ള സൗദി മന്ത്രിസഭാ തീരുമാനം വന്നത്തിന്റെ അടിസ്ഥാനത്തില്‍ തായിഫ് ഗവണ്‍ണറേറ്റ് താഇഫില്‍ പൊതുഗതാഗത നെറ്റ്‌വര്‍ക്കുകള്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. ഒന്നാം ഘട്ടമായി ബസ്‌സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുവാന്‍ പോകുന്നത്.
130 കിലോമീറ്റര്‍ നീളത്തിലുള്ള പൊതുഗതാഗത നെറ്റുവര്‍ക്കുകളില്‍ മെട്രോ ട്രെയിനിന് വേണ്ടി നാലു വരിപ്പാത, ബസുകള്‍ക്കായി പത്തുവരിപ്പാത, 93 ബസ്/ ട്രെയിന്‍ സ്‌റ്റേഷനുകള്‍ എന്നിവയും ഉള്‍പ്പെടും. പദ്ധതിക്ക് തായിഫ് മുനിസിപ്പാലിറ്റി 27 ബില്യണ്‍ റിയാല്‍ വകയിരുത്തിയിട്ടുണ്ട്.
ചെറിയ/ ഇടത്തരം സിറ്റികളില്‍ പൊതുഗതാഗത സംവിധാനം കൊണ്ടുവരുന്നതിന് മന്ത്രിസഭയുടെ അംഗീകാരമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി ഈയിടെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ എല്ലാ ഗവര്‍ണറേറ്റിലും സിറ്റികളിലും വികസനം ലക്ഷ്യം വെച്ചു ഓരോ സിറ്റികളിലെയും ജനസാന്ദ്രത, കുടുംബങ്ങളിലെ ഇടത്തരം വരുമാനം, വാഹന ഉടമകളുടെ ശരാശരി എണ്ണം എന്നിവയനുസരിച്ച് മുന്‍ഗണനാ പരിഗണന നല്‍കിയായിരിക്കും ഓരോ സിറ്റിയിലും പൊതുഗതാഗത നെറ്റുവര്‍ക്കുകള്‍ സ്ഥാപിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി വ്യക്തമാക്കിയിരുന്നു.






