സല്‍മാന്‍ രാജാവിന് റഷ്യന്‍ പ്രസിഡന്റിന്റെ സമ്മാനം അപൂര്‍വ ഇനം ഫാല്‍ക്കണ്‍ പക്ഷി

റിയാദ്: ഒദ്യോഗീക സന്ദര്‍ശനത്തിന് സൗദിയിലെത്തിയ റഷ്യന്‍ പ്രസിഡണ്ടും സംഘവും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് സമ്മാനിക്കാന്‍ ലോകത്തെ തന്നെ അപൂര്‍വ്വയിനം ഫാല്‍ക്കണ്‍ പക്ഷികളില്‍പെട്ട ഒരു പക്ഷിയുമായാണ് എത്തിയത്.
അപൂര്‍വ്വയിനം പക്ഷിയെ സമ്മാനമായി ലഭിച്ചപ്പോള്‍ രാജാവ് അല്‍പസമയം അതിനെ നോക്കിനില്‍ക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ ഫാല്‍ക്കണ്‍ പക്ഷിസങ്കേതമുള്ളത് റഷ്യയിലെ ഉയര്‍ന്നു നില്‍ക്കുന്ന മലമടക്കുകളിലാണ്. ഫാല്‍ക്കണ്‍ പക്ഷികളുടെ ജീവിതവും വളര്‍ച്ചയും ഓരോ വര്‍ഷവും ഭക്ഷണത്തിനായും മറ്റും ദേശാടനം നടത്തുന്നതും ഈ മലമടക്കുകളില്‍ നിന്നാണ്.
റഷ്യന്‍ പ്രസിഡന്റ് സമ്മാനിച്ച ഫാല്‍ക്കണ്‍ ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് റഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രസ് ഏജന്‍സി (സ്‌പോട്ടിനെക്) വ്യക്തമാക്കി. ‘ആല്‍ഫാ’ എന്ന പേരിട്ടിരിക്കുന്ന പക്ഷി റഷ്യയിലെ ‘കാമാത്ഷാക്ക’ പ്രദേശത്തുള്ള അപൂര്‍വ്വ ചുവന്ന ഫാല്‍ക്കണ്‍ കുടുംബത്തിലുള്ളതാണെന്നും ലോകത്ത് ആകെ ആയിരത്തോളം എണ്ണന്ന മാത്രമേ ഈ ഇനത്തില്‍ പെട്ട പക്ഷിയുള്ളൂ എന്നും ‘സ്‌പോട്ടിനെക്’ പറഞ്ഞു.






