കാണാതായ യുവതിയെ കണ്ടെത്തിയതായി സുരക്ഷാവിഭാഗം

മക്ക: കഴിഞ്ഞ ഞായറാഴ്ച മക്കയിലെ അല്‍സായിദിയ്യയില്‍ നിന്നും കാണാതായ യുവതിയെ കണ്ടെത്തിയതായി സുരക്ഷാവിഭാഗം അറിയിച്ചിരുന്നു. സഹോദരനോടൊപ്പം ഒരു കടയില്‍നിന്നാണ് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. വളരെ സുരക്ഷിതമായ രീതിയിലാണ് യുവതിയെ കണ്ടെത്തിയതെന്നും സുരക്ഷാവിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹോദരനോടൊപ്പം വന്ന യുവതി പിന്നീട് സഹോദരന്റെ പുറത്തുള്ള കാറിലേക്ക് നീങ്ങിയതായും സഹോദരന്‍ എത്തിയപ്പോള്‍ യുവതിയെ കാണാതായതായും പിന്നീട് സുരക്ഷാ വിഭാഗത്തെ സഹോദരന്‍ വിവരം അറിയിച്ചതായും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.






