കേളി വിദ്യാഭ്യാസ മേന്മ പുരസ്‌കാരം, തിരുവനന്തപുരം ജില്ലയില്‍ വിതരണം ചെയ്തു

തിരുവനന്തപുരം: റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം വിതരണം ചെയ്തു.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് തിരുവനന്തപുരം ജില്ലയിലെ അര്‍ഹരായവര്‍ക്കുള്ള പുരസ്‌ക്കാരങ്ങളുടെ വിതരണം നിര്‍വ്വഹിച്ചത്.

2018-2019 വര്‍ഷത്തെ   എസ്.എസ്.എല്‍.സി, പ്‌ളസ് ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്‌ളസ് നേടിയ റംസി, ജാസ്മിന്‍ ഖാന്‍, റംസീന, അമൃത ജ്യോതി, ഗൗരി പ്രദീപ്, ശ്രീലക്ഷ്മി പ്രദീപ്  എന്നീ കേളി അംഗങ്ങളുടെ മക്കളാണ് പുരസ്‌കാരവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങിയത്.

കേളി മുന്‍ സെക്രട്ടറി റഷീദ് മേലേതില്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ.ആര്‍ ഉണ്ണികൃഷ്ണന്‍, മുന്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു  സംസാരിച്ചു. ബദിയ്യ ഏരിയ രക്ഷാധികാരി അംഗം റഫീഖ് പാലത്ത് സ്വാഗതവും മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ബേബി നാരായണന്‍ നന്ദി രേഖപ്പെടുത്തി.

പുരസ്‌കാരത്തിന് അര്‍ഹരായ കുട്ടികളുടെയും കേളി അംഗങ്ങളുടെയും  കുടുംബാംഗങ്ങള്‍, നാട്ടില്‍ അവധിയിലുള്ള കേളി അംഗങ്ങള്‍, കേരള പ്രവാസി സംഘം പ്രവര്‍ത്തകര്‍ എന്നിവരും പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തു.