ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ഐ.എം.സി.സിയുടെ സഹായ ഹസ്തം

ദമ്മാം: മാസങ്ങളായി തൊഴില്‍ പ്രതിസന്ധിയിലായ ദമ്മാമിലെ സ്വകാര്യ കമ്പനിയുടെ ലേബര്‍ ക്യാംപിലെ തൊഴിലാളികള്‍ക്ക് ഐ.എം.സി.സി ദമ്മാം കമ്മറ്റി ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കി.

മാസങ്ങളായി ശമ്പളം മുടങ്ങിയവരും താമസ രേഖയുടെ കാലാവധി കഴിഞ്ഞവരും ലേബര്‍ കോടതിയില്‍ നല്‍കിയ കേസിന്റെ വിധി കാത്തിരിക്കുന്നവരും നാട്ടില്‍ പോകാന്‍ പ്രയാസപ്പെടുന്നവരുമെല്ലാം ഉള്‍പ്പെടുന്ന നൂറിനടുത്ത് തൊഴിലാളികളാണ് ഈ ക്യാമ്പിലുള്ളത്. മലയാളികളുള്‍പ്പടെ വിവിധ സംസ്ഥാനക്കാരായ ഇന്ത്യക്കാരും, പാകിസ്ഥാന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് സ്വദേശികളും അറബ് വംശജരും ഇവരിലുള്‍പ്പെടും.

തൊഴിലാളികള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുള്‍പ്പെടുന്ന സാധനങ്ങളുടെ കിറ്റുകള്‍ സൗദി ഐ.എം.സി.സി ജനറല്‍ സെക്രട്ടറി ഹനീഫ് അറബി, സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിബു കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഐ.എം.സി.സി ഭാരവാഹികളായ ഖലീല്‍ ചട്ടഞ്ചാല്‍, റാഷിദ് കോട്ടപ്പുറം, അബ്ദുല്‍ റസാഖ് പടനിലം, ഹാരിസ് ഏരിയാപ്പാടി, സാദിഖ് ഇരിക്കൂര്‍, മുഫീദ് കൂരിയാടന്‍, ഷഫീഖ് ആലപ്പുഴ, ഇബ്രാഹിം കുഞ്ഞി ആലമ്പാടി, ഒ.സി. നവാഫ്, കബീര്‍ എസ്.എ, മുസ്തഫ ചൂരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാനമായ പ്രതിസന്ധിയിലുള്ള മറ്റു ക്യാമ്പുകളിലും സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് ഐ.എം.സി.സി പ്രവിശ്യ കമ്മറ്റിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.