സനില്‍ സഹായ ഫണ്ട് കൈമാറി

ബിയ്യം: ജിദ്ദ നവോദയ മദീന ഏരിയ കമ്മറ്റിക്കു കീഴിലെ എയര്‍പോര്‍ട്ട് യൂനിറ്റ് പ്രവര്‍ത്തകന്‍ സനില്‍ പൊന്നാനി പ്രവാസത്തിന്റെ ഇടവേളയില്‍ നാട്ടില്‍ വെച്ചുണ്ടായ അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടതിനാല്‍ പ്രവാസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

ഒരു കുടുമ്പത്തിന്റെ അത്താണിയായ സനിലിനെ സഹായിക്കാന്‍  മദീന ഏരിയ പ്രവര്‍ത്തകര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ യൂനിറ്റുകളില്‍ നിന്ന് പിരിച്ചെടുത്ത തുകയും സെന്‍ട്രല്‍ കമ്മറ്റിയുടെ വിഹിതവും ചേര്‍ത്തുള്ള തുകയാണ് കൈമാറിയത്. ജിദ്ദ നവോദയ മദീന ഏരിയ പ്രസിഡന്റും സെന്‍ട്രല്‍ കമ്മറ്റി അംഗവുമായ ഗഫൂര്‍ മങ്കട പാര്‍ട്ടി നേതാക്കളുടെ സാനിധ്യത്തില്‍ സനലിന് ഫണ്ട് കൈമാറി.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഒ.വി ഹസീന അധ്യക്ഷത വഹിച്ചു. പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മത്കുഞ്ഞി ഉദ്ഘാടനം ചെയ്തു.

ഇഴുവത്തുരുത്തി ലോക്കല്‍ സെക്രട്ടറി വി.പി ബാലകൃഷ്ണന്‍, പുഴമ്പ്രം ബ്രാഞ്ച് സെക്രട്ടറി സി.പി വാസുദേവന്‍, പ്രവാസി സംഘം ബിയ്യം യൂനിറ്റ് സെക്രട്ടറി റഹീസ്, എന്നിവര്‍ പങ്കെടുത്തു

ബിയ്യം ബ്രാഞ്ച് സെക്രട്ടറി പി. ജാസിര്‍ സ്വാഗതവും സനിലിന്റെ അച്ചന്‍ ഹരിദാസേട്ടന്‍ നന്ദിയും പറഞ്ഞു.