തബൂകില്‍ ഐ.സി.എഫ്‌ന് പുതിയ നേതൃത്വം

തബൂക്ക്: തബൂക് ഇസ്‌ലാമിക്ക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് കുട്ടി മുഞ്ഞിയാര്‍ മൊറയൂര്‍ (പ്രസിഡന്റ്) അമീര്‍ ചൊക്‌ളി (ജനറല്‍ സെക്രട്ടറി) ഷൗക്കത്തലി പാങ്ങ് (ഫിനാന്‍സ് സെക്രട്ടറി) അലി പൊന്നാനി(സംഘടനാ പ്രസിഡന്റ്) സഹീര്‍ അമ്പലപ്പാട്(സംഘടന സെക്രട്ടറി) ശംസുദ്ധീന്‍ സഖാഫി (ദഅവ പ്രസിഡന്റ്) അബൂബക്കര്‍ സഖാഫി (ദഅവാ സെക്രട്ടറി) മൊയ്തീന്‍ ഹാജി പാലക്കാട് (വെല്‍ഫയര്‍ പ്രസിഡന്റ്) അയ്യൂബ് ഇരിക്കുര്‍ (വെല്‍ഫയര്‍ സെക്രട്ടറി) റിയാസ് ആലുവ (പബ്ലികേഷന്‍ പ്രസിഡന്റ്) റഫീഖ് അമ്പലപ്പാട് (പബ്ലികേഷന്‍ സെക്രട്ടറി) ഷാഹുല്‍ ഹമീദ് സഅദി(എജുകേഷന്‍ സെക്രട്ടറി) മുജീബ് ഒറ്റപ്പാലം( സര്‍വീസ് സെക്രട്ടറി) അലി സഖാഫി (അഡ്മിനിസ്‌ട്രേഷന്‍ പ്രസിഡന്റ്) മുഹമ്മദലി അന്‍വരി( അസ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി) സയ്യിദ് സാജിദ് ഹൈദ്രോസി(ഐ.ടി. കോഡിനേറ്റര്‍) യൂസുഫ് ഹാജി, ഹാരിസ് മണ്ണാര്‍ മല, കുഞ്ഞിമുഹമ്മദ്, ഹസ്സന്‍ ഹാജി, റസാഖ് മുഞ്ഞിയാര്‍, അബ്ദുല്‍ ഹമീദ്, ഷറഫുദ്ധീന്‍, സഈദ് മുസ്‌ലിയിയാര്‍, ഇബ്‌റാഹീം ഫൈസി, സിദ്ധിഖ് സഖാഫി, ഹാരിസ് അല്‍ ഉല( എക്‌സിക്യൂറ്റീവ് അംഗങ്ങള്‍)
സംഘടനയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹീര്‍ അമ്പലപ്പാടും സാമ്പത്തിക റിപ്പോര്‍ട്ട് മുജീബ് ഒറ്റപ്പാലവും അവതരിപ്പിച്ചു.
ഐ.സി.എഫ് ജി.സി സെക്രട്ടറി മുജീബ് റഹ്‌മാന്‍ എ.ആര്‍ നഗര്‍ പുനശ്ശസംഘടനക്ക് നേതൃത്വം നല്‍കി ശംസുദ്ധീന്‍ സഖാഫിയുടെ അദ്ധ്യക്ഷത വഹിച്ചു. തബൂക് ഐ.സി.എഫ് പ്രബോധകന്‍ ഷാഫി സഖാഫി കാരാട് ഉല്‍ഘാടനം ചെയ്തു. ഷൗക്കത്തലി പാങ്ങ് സ്വാഗതവും സഹീര്‍ അമ്പലപ്പാട് നന്ദിയും പറഞ്ഞു.






