ഐ.സി.എഫ് വസീരിയ്യ സെക്ടറിന് പുതിയ ഭാരവാഹികള്‍

ജിദ്ദ: ഇസ്‌ലാാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.എഫ്) സംഘടനാ പുന:ക്രമീകരണത്തിന്റെ ഭാഗമായി വസീരിയ്യ സെക്ടറിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അഷ്‌റഫ് മാസ്റ്റര്‍ പൂനൂര്‍ (പ്രസിഡന്റ്), മന്‍സൂര്‍ അലി മാസ്റ്റര്‍ മണ്ണാര്‍ക്കാട് (ജനറല്‍ സെക്രട്ടറി), അബ്ബാസ് ചെങ്ങാനി (ഫിനാന്‍സ് സെക്രട്ടറി), മുഹമ്മദ് അലി അംജദി (ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്), മുഹമ്മദ് റഫീഖ് പറമ്പില്‍ പീടിക (ഓര്‍ഗനൈസേഷന്‍ സെക്രട്ടറി), യു.സി അബ്ദുറഹീം തലശ്ശേരി (ദഅവ പ്രസിഡന്റ്), മുസ്ഥഫ മുസ്‌ലിയാര്‍ (ദഅവ സെക്രട്ടറി), അലി വടക്കയില്‍ (വെല്‍ഫയര്‍ പ്രസിഡന്റ്), അബ്ദുന്നാസിര്‍ കുണ്ടില്‍ (വെല്‍ഫയര്‍ സെക്രട്ടറി), അബ്ദുല്‍ മജീദ് (പബ്ലിക്കേഷന്‍ പ്രസിഡന്റ്), സിദ്ധീഖ് ഹരാജ് (പബ്ലിക്കേഷന്‍ സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുത്ത പുതിയ ഭാരവാഹികള്‍.
യഹ്‌യ ഖലീല്‍ നൂറാനി അധ്യക്ഷത വഹിച്ചു. ഹസ്സന്‍ സഖാഫി കണ്ണൂര്‍ കൗണ്‍സില്‍ ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ അന്‍വരി കൊമ്പം വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ മജീദ് വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഐ.സി.എഫ് ജിദ്ദ സെന്‍ട്രല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഐ.സി.എഫ് സൗദി നാഷണല്‍ പ്രസിഡണ്ട് സയ്യിദ് ഹബീബ് കോയ തങ്ങള്‍, ശാഫി മസ്‌ലിയാര്‍, അബ്ദുറഹീം വണ്ടൂര്‍, ബശീര്‍ മാസ്റ്റര്‍ പറവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബൂബക്കര്‍ അന്‍വരി സ്വാഗതവും അഷ്‌റഫ് മാസ്റ്റര്‍ പൂനൂര്‍ നന്ദിയും പറഞ്ഞു.






