മക്കയില്‍ ദുരൂഹസാഹചര്യത്തില്‍ യുവതിയെ കാണാതായി

മക്ക: ഞായറാഴ്ച വൈകുന്നേരം മക്കയിലെ അല്‍ സായിദി ഏരിയയിലെ ഒരു ബുക്‌സ്റ്റാളിന്റെ മുന്നില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ യുവതിയ്ക്കായി മക്കയിലെ സുരക്ഷാ അധികൃതര്‍ തിരച്ചില്‍ ഊര്‍ജജിതമാക്കി.
സായിദി ഏരിയയില്‍ സ്‌കൂള്‍ സ്‌റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ മുന്നില്‍ നിന്നാണ് യുവതിയെ കാണാതായത്. ഈ ഷോപ്പിലാണ് യുവതിയും യുവതിയുടെ സഹോദരനും ജോലിചെയ്യുന്നത്.
സഹോദരന്‍ ഷോപ്പില്‍ ഉണ്ടായിരിക്കെ പെണ്‍കുട്ടി സഹോദരന്റെ വാഹനത്തിന്റെ അരികിലേക്ക് നടന്നു നീങ്ങിയതായും പെട്ടെന്ന് സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോള്‍ യുവതിയെ കാണാനില്ലെന്നുമാണ് ലഭിച്ച വിവരം.
വിവരം അറിഞ്ഞയുടന്‍ സുരക്ഷാ വിഭാഗം സ്ഥത്തൈത്തുകയും ഉര്‍ജജിതമായ അന്വേഷണം നടക്കുന്നതായും സൂചിപ്പിക്കുന്നു.






