ചരിത്രം തിളയ്ക്കുന്ന പൂക്കോട്ടൂര്‍ സൗദിയില്‍ പ്രകാശനം ചെയ്തു

ജിദ്ദ: തൂലിക സാംസ്‌ക്കാരിക സാഹിതി പുറത്തിറക്കിയ ചരിത്രം തിളയ്ക്കുന്ന പൂക്കോട്ടൂര്‍ എന്ന ചരിത്ര ഗ്രന്ഥത്തിന്റെ സൗദി തല പ്രകാശന കര്‍മ്മം മുന്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് (എം.എല്‍.എ) നിര്‍വ്വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ മലപ്പുറം നിയോജക മണ്ഡലം കെ.എം.സി.സിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

നമ്മുടെ ദേശക്കൂറിനെ രാജ്യം ഭരിക്കുന്നവര്‍ തന്നെ ചോദ്യം ചെയ്യുന്ന കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ പോരാട്ടങ്ങള്‍ വെളിച്ചത്ത് കൊണ്ട് വരുന്ന ചരിത്ര ഗ്രന്ഥങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നും അത് കൂടുതല്‍ വായിക്കപ്പെടണമെന്നും പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വത്തിച്ചുകൊണ്ട് അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.

മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് ഉമ്മര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി.എ സലാം മുഖ്യ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് വി.പി മുസ്തഫ, വൈസ് പ്രസിഡന്റ് റസാക്ക് മാസ്റ്റര്‍, ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഇല്യാസ് കല്ലുങ്ങല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍, മന്‍സൂര്‍ പള്ളിമുക്ക്, കുട്ടിപ്പ ആനക്കയം, മുസ്തഫ ആനക്കയം, നൗഫല്‍ വെള്ളൂര്‍, ഹബീബ് വളമംഗലം, സിദ്ധീഖ് അരിമ്പ്ര തുടങ്ങിയവരും പ്രസംഗിച്ചു.

മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ ജലീല്‍ ഒഴുകൂര്‍, സി.ടി ശിഹാബ്, റസാഖ് പാലക്കാട്, യൂനുസ് പന്തല്ലൂര്‍, മുഹമ്മദ് കുട്ടി വെള്ളൂര്‍, കബീര്‍ മോങ്ങം, റസാഖ് ഒളമതില്‍, മുസ്തഫ കാപ്പാട് എന്നിവര്‍ നേത്രത്വം നല്‍കി.

ജാഫര്‍ അത്താണിക്കല്‍ സ്വാഗതവും നാസര്‍ തൃപ്പനച്ചി നന്ദിയും പറഞ്ഞു. അശ്‌റഫ് പുല്ലാര ഖുര്‍ആന്‍ പാരായണം നടത്തി.