പ്രവാസം, പ്രതിസന്ധി, പ്രതീക്ഷ: സൈന്‍ ജിദ്ദാ ചാപ്റ്ററിന്റെ കോണ്‍ക്ലേവ് പരിപാടി ശ്രദ്‌ധേയമായി

ജിദ്ദ: ജി.സി.സി. രാജ്യങ്ങളില്‍ ഏറ്റവും പ്രതീക്ഷക്ക് വക നല്‍കുന്ന ഒരു രാജ്യം സൗദി അറേബ്യയാണെന്നും പുതുതായി ടൂറിസ്റ്റുകള്‍ക്ക് തുറന്നിട്ട വാതായനം ഈ രാജ്യത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും സൈന്‍ എക്‌സിക്യൂറ്റീവ് ഡയറക്ടര്‍ റാശിദ് ഗസ്സാലി അഭിപ്രായപ്പെട്ടു.
ഒരു തൊഴില്‍ വിസയില്‍ എത്തി എന്തെങ്കിലും ഒക്കെ ചെയ്തു ജീവിക്കാമെന്നത് മാറി കഴിവും യോഗ്യതയും പുതുതായിട്ടുള്ളതൊക്കെ ഉള്‍കൊള്ളാന്‍ സന്നദ്ധതയുമുള്ള ഏതൊരാള്‍ക്കും ഇവിടെ അവസരങ്ങള്‍ തുറക്കപെടുന്നുണ്ടെന്ന് റാശിദ് ഗസ്സാലി പറഞ്ഞു. കിംഗ്ടം ഓഫ് സൗദി അറേബ്യ എന്നത് നോളഡ്ജ് സ്‌കില്‍ ആറ്റിട്യൂഡ് എന്ന നിര്‍വചനത്തിലേക്ക് രാജ്യത്തെ ഭരണാധികാരികള്‍ മാറ്റികൊണ്ടിരിക്കുകയാണെന്നും ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മലയാളികളായ നാം സന്നദ്ധമായാല്‍ പ്രതിസന്ധിയില്ലാതെ നിലനില്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസം, പ്രതിസന്ധി, പ്രതീക്ഷ: എന്ന വിഷയത്തില്‍ സൈന്‍ ജിദ്ദാ ചാപ്റ്ററിന്റെ കോണ്‍ക്ലേവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ: ജംഷിദ് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് വരിക്കോടന്‍ ഖുര്‍ആന്‍ പാരായണം നടത്തി. നാസര്‍ വെളിയംകോട് കോണ്‍ക്ലേവ് അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. സലാഹ് കാരാടന്‍, ഹിഫ്‌സുറഹ്‌മാന്‍, ജമാലുദ്ധീന്‍, അഷ്‌റഫ് പൊന്നാനി, കെ.ടി. ജുനൈസ്, റസാഖ് ചേലക്കാട്, ഷമീം, കെ.എം. ഇര്‍ഷാദ് പരിപാടികള്‍ നിയന്ത്രിച്ചു. സൈന്‍ ജിദ്ദാ ചാപ്റ്റര്‍ ഡയറക്ടര്‍ ഷാനവാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ട് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സാബിത് സ്വാഗതവും, ഫിനാന്‍സ് കണ്‍വീനര്‍ എം. ഉമ്മര്‍ കോയ നന്ദിയും പറഞ്ഞു.
കോണ്‍ക്ലേവിനോടനുബന്ധിച്ചു കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന വിവിധങ്ങളായ സ്‌കോളര്‍ഷിപ്പുകളുടെയും ക്ഷേമ പദ്ധതികളുടെയും വിശദവിവരങ്ങള്‍ അടങ്ങിയ റോളപ്പുകള്‍ അംഗങ്ങള്‍ക്ക് ഏറെ വിജ്ഞാനപ്രദമായി.






