എല്‍.ഡി.എഫ്. സാരഥികളെ വിജയിപ്പിക്കുക: മാസ്സ് തബൂക്ക് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

തബൂക്ക്: സംസ്ഥാനത്തെ മികവാര്‍ന്ന ഭരണത്തിനുള്ള മികച്ച ജനപിന്തുണ അഞ്ചിടത്തുമുള്ള ഉപതെരഞ്ഞെടുപ്പു ഫലങ്ങളില്‍ പ്രതിഫലിക്കുമെന്ന് മാസ്സ് തബൂക്ക് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിലയിരുത്തി.
ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം കേരളം എങ്ങിനെ ചിന്തിക്കുന്നുവെന്ന് പാലാ ഉപതെരഞ്ഞെടുപ്പു ഫലം കാണിച്ചുതന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും വലിയതോതില്‍ എല്‍ഡിഎഫിന് വോട്ടുവര്‍ധിച്ചു. നാണക്കേട് മാത്രം ബാക്കിവെച്ച യുഡിഎഫ് ഭരണകാലം ഓര്‍മിക്കാന്‍ പോലും ജനം ആഗ്രഹിക്കുന്നില്ല. നാട് നന്നാവണം ജനങ്ങള്‍ നന്നാവണം എന്നാഗ്രഹിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
ജനങ്ങള്‍ക്കുവേണ്ടി നല്ലതുചെയ്യുമ്പോള്‍ ‘നല്ലതിനെ എതിര്‍ക്കുക ബിജെപിയെ സേവിക്കുക” എന്ന നയവുമായി പോകുന്ന യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് ഉപതെരഞ്ഞെടുപ്പ് ആക്കംകൂട്ടുമെന്നും മാസ്സ് തബൂക്കിന്റെ ആഭിമുഖ്യത്തില്‍ തബൂക്കില്‍ ചേര്‍ന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. അഞ്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെയും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ മണ്ഡലത്തിലെ വോട്ടര്‍മാരോട് കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു.
കണ്‍വെന്‍ഷന്‍ മാസ്സ് മുഖ്യ രക്ഷാധികാരി പ്രദീപ് കുമാര്‍ രാമനാട്ടുകര ഉദ്ഘടനം ചെയ്തു. മാസ്സ് തബൂക്ക് പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലില്‍ അധ്യക്ഷത വഹിച്ചു.
ഫൈസല്‍ നിലമേല്‍, ഉബൈസ് മുസ്തഫ, ഷാബു ഹബീബ്, സജിത്ത് രാമചന്ദ്രന്‍, മുസ്തഫ തെക്കന്‍, ബിജു മാത്യു, വിശ്വനാഥന്‍, പ്രസാദ് പുന്നശേരി, നജീം ആലപ്പുഴ, ജിജോ മാത്യു, ബിനോയ് ദാമോദരന്‍, മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോസ് സ്‌കറിയ സ്വാഗതവും പ്രവീണ്‍ പുതിയണ്ടി നന്ദിയും രേഖപ്പെടുത്തി.






