ജെ.ഡി.സി.സി റാബിഗ് ഏരിയാ കമ്മിറ്റി നിലവില്‍ വന്നു

ജിദ്ദ: വ്യത്യസ്ത മേഖലകളിലേക്ക് ദഅവാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജിദ്ദ ദഅ്‌വാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ റാബിഗ് ഏരിയാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
ജാസിര്‍ കൊടിയത്തൂര്‍(പ്രസി.), മുജീബ് റഹ്‌മാന്‍ വയനാട്, അബൂബക്കര്‍ കരുവാരക്കുണ്ട്(വൈ. പ്രസി.) സുല്‍ഫിക്കര്‍ എടത്തനാട്ടുകര(ജന, സെക്ര.), അബ്ദുല്ല നെടിയിരുപ്പ്, ശിഹാബുദ്ധീന്‍ മാസ്റ്റര്‍(ജോ. സെക്ര.), അന്‍വര്‍(ട്രഷറര്‍), മുഹമ്മദ് റഫീഖ് മാസ്റ്റര്‍, റിയാസ് അരൂര്‍, മുഹമ്മദ് അലി(സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പര്‍മാര്‍), നിയാസ് കൊല്ലം, അബ്ദുല്‍ ജലീല്‍, ലുഖ്മാന്‍, ഷംസുദ്ദീന്‍(എക്‌സിക്യുട്ടീവ് അംഗങ്ങള്‍) എന്നിവരരെ തെരഞ്ഞെടുത്തു.
ജിദ്ദയില്‍ 2020 ജനുവരിയില്‍ നടക്കുന്ന ഇന്‍സൈറ്റ് ഇസ്‌ലാമിക് എക്‌സിബിഷന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ യോഗം തീരുമാനിച്ചു. മുജീബ് റഹ്‌മാന്‍ വയനാട് അധ്യക്ഷത വഹിച്ചു. ജെ.ഡി.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. ഹാഫിസ് മുഹമ്മദ് ഇഖ്ബാല്‍ ഉല്‍ബോധനം നടത്തി.
ജാസിര്‍ കൊടിയത്തൂര്‍ സ്വാഗതവും സുല്‍ഫിക്കര്‍ എടത്തനാട്ടുകര നന്ദിയും പറഞ്ഞു.






