സൈബര്‍ ലോകത്തെ ഇടപെടലുകള്‍ക്ക് പ്രവര്‍ത്തകരെ സജജരാക്കാന്‍ ജിദ്ദ കെ.എം.സി.സിയുടെ ശില്‍പശാല

ശില്‍പശാലയില്‍ പങ്കെടുത്തത് സൈബര്‍ ലോകത്ത് സജജീവമാകുവാനുള്ള ഇരുന്നൂറോളം പ്രവര്‍ത്തകര്‍
ജിദ്ദ: അവസരോചിതമായും പത്വതയോടെയും ക്രിയാത്കമായും സൈബര്‍ മേഖലയില്‍ ഇടപെടുന്നതിന് പ്രവര്‍ത്തകരെ അണിനിരത്തുവാനും സാങ്കേതിക വിദ്യകളെ കുറിച്ച് പരിശീലനം നല്‍കാനുമായി ജിദ്ദ കെ.എം.സി.സി സൈബര്‍ വിംങ് സൈബര്‍ ശില്‍പശാല സംഘടിപ്പിച്ചു. നിലവില്‍ സൈബര്‍ രംഗത്ത് സജീവമായി ഇടപെടുന്നവരടക്കം ഇരുന്നൂറോളം പ്രവര്‍ത്തകരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. കെ.എം.സി.സി സ്ഥാനത്തുള്ള ഖാഇദ മില്ലത്ത് ഹാളിലായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്.
സൈബര്‍ ധാര്‍മികത, സ്വകാര്യത, സുരക്ഷ, ഗ്രാഫിക്‌സ് ഡിസൈനിംഗ്, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നീ സെഷനുകളായിരുന്നു നടന്നത്. അസീസ് കോട്ടോപാടം, അല്‍ മുര്‍ത്തു, അബു കട്ടുപാറ, അലി അരീക്കത്ത്, നിസാര്‍ മടവൂര്‍, അഫ്‌സല്‍ നാറാണത്ത്, നൗഫല്‍ വെള്ളൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

പരിശീലന പിപാടിയുടെ സമാപനത്തില്‍ നടന്ന സമ്മേളനം അഡ്വ: കെ.എന്‍.എ ഖാദര്‍(എം.എല്‍.എ) ഉല്‍ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു.
ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്(എം.എല്‍.എ) വിതരണം ചെയ്തു. സി.കെ റസാഖ് മാസ്റ്റര്‍, സി.സി കരീം, ഇസ്മായില്‍ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, മജീദ് പുകയൂര്‍, സൈബര്‍ വിംഗ് ചെയര്‍മാന്‍ അഷറഫ് താഴേക്കോട് എന്നിവര്‍ സംസാരിച്ചു.
കെ.ടി.സി റാഷിദ് ഖുര്‍ആന്‍ പാരായണം നിര്‍വ്വഹിച്ചു. ജിദ്ദ കെ.എം.സി.സി ആക്ടിംഗ് ജന. സെക്രട്ടറി ലത്തീഫ് മുസ്‌ല്യാരങ്ങാടി സ്വാഗതവും സൈബര്‍ വിംങ് കണ്‍വീനര്‍ പി.വി ഷഫീഖ് നന്ദിയും പറഞ്ഞു.
കെ.എം.സി.സി സൈബര്‍ വിംഗ് അംഗങ്ങളായ സലിം പാലോളി, സക്കീര്‍ മണ്ണാര്‍മല, ഹുസ്സൈന്‍ കരിങ്കറ, സാജിദ് മുന്നിയൂര്‍, റഹ്‌മത്തുള്ള അരീക്കോട്, സാലിഹ് ഫറോക്, ഷറഫു വാഴക്കാട്, ഫൈറൂസ് കൊണ്ടോട്ടി, ഷംസു പൊന്മള, അബ്ദുറഹ്‌മാന്‍ ആയക്കോടന്‍, കുഞ്ഞിമുഹമ്മദ് ഒളവട്ടൂര്‍, ജംഷീര്‍ കെ.വി, സലിം മര്‍വ്വ തുടങ്ങിയവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.






