‘കെ.എം.സി.സി കോഴിക്കോടന്‍ ഫെസ്റ്റ്’ ജില്ലാതല വടംവലി മത്സരത്തില്‍ എറണാകുളം കെ.എം.സി.സി ജേതാക്കള്‍

ദമാം: കോഴിക്കോട് ജില്ലാ കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി സി.എച്ച് അനുസ്മരണ മഹാസമ്മേളനനത്തിന്റെ ഭാഗമായി നടത്തിയ കോഴിക്കോടന്‍ ഫെസ്റ്റ് സമാപന പരിപാടികളുടെ ഭാഗമായി ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചു. മത്‌സരത്തില്‍ എറണാകുളം ജില്ലാ കെഎംസിസി ജേതാക്കളായി.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങി ഒന്‍പതോളം ജില്ലാ കെ.എം.സി.സി ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ മത്സരിച്ചിരുന്നു. സെമി ഫൈനലില്‍ കരുത്തരായ മലപ്പുറത്തെയും കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ കോഴിക്കോട് ജില്ലയേയും കീഴ്‌പ്പെടുത്തിയാണ് ജില്ലാ കെ.എം.സി.സി ട്രഷറര്‍ ഷിബു കവലയില്‍ നയിച്ച എറണാകുളം ജില്ലാ കെ.എം.സി.സി ടീം ജേതാക്കളായത്.
കോഴിക്കോട് ഫെസ്റ്റ് സ്വാഗത സംഘം ചെയര്‍മാന്‍ മാമു നിസാറില്‍ നിന്ന് ജില്ലാ കെഎംസിസി ടീം ജേതാക്കള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങി. നിഷാജുദ്ധീന്‍ പുളിഞ്ചോട്, ഷബീര്‍ പള്ളിച്ചിറങ്ങര, കബീര്‍ തെക്കേവാഴക്കുളം, കരീം തട്ട്പറമ്പ്, ഷാന്‍ മൂവാറ്റുപുഴ, ഷാന്‍ കല്ലറ, ആസിഫ് പുളിഞ്ചോട്, ഷമീര്‍ മൂവാറ്റുപുഴ എന്നിവര്‍ എറണാകുളം ജില്ലാ കെ.എം.സി.സി ടീമിനുവേണ്ടി മത്‌സരത്തില്‍ അണിനിരന്നു.

സി.എച്ച് അനുസ്മരണ മഹാസമ്മേളനത്തിന് അതിഥികളായി പൊന്നാനി, രാമനാഥപുരം പാര്‍ലമെന്റ് അംഗങ്ങളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, നവാസ് ഗനി എം.പി, കോഴിക്കോട് ജില്ല കെ.എം.സി.സിയുടെ സമഗ്ര സേവനത്തിനുള്ള സി.എച്ച് മുഹമ്മദ് കോയ സ്മാരക അവാര്‍ഡ് ജേതാവും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി.കെ സുബൈര്‍, കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
സൗദി കെ.എം.സി.സി ഓഡിറ്റര്‍ യു.എ റഹീം ജുബൈല്‍, കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, സി.പി ശരീഫ് കൊണ്ടോട്ടി, സംഘാടക സമിതി ഭാരവാഹികളായ ഒ.പി ഹബീബ് ബാലുശ്ശേരി, മഹ്‌മൂദ് പൂക്കാട്, ഫൈസല്‍ കൊടുമ, റഹ്‌മാന്‍ കാരയാട്, ശിറാഫ് മൂലാട്, എറണാകുളം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ മുസ്തഫ കമാല്‍ കോതമംഗലം, സിറാജ് ആലുവ, ഷഫീഖ് സലീം ഇലഞ്ഞിക്കായില്‍, സാദിഖ് ഖാദര്‍ കുട്ടമശ്ശേരി, സൈനുദ്ദീന്‍ ചേലക്കുളം, മുഹമ്മദ് ഷാ മുളവൂര്‍, അബ്ദാസ്സലാം കുഴിവേലിപ്പടി, അബ്ദുല്‍ ഹമീദ് കുട്ടമശ്ശേരി, അന്‍സാര്‍ കോട്ടപ്പടി എന്നിവര്‍ പുരസ്‌കാര സമര്‍പ്പണ വേളയില്‍ സംബന്ധിച്ചു.
ഫോട്ടോ: കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച കോഴിക്കോടന്‍ ഫെസ്റ്റ് ജില്ലാ തല വടംവലി മത്സരത്തില്‍ ജേതാക്കളായ എറണാകുളം ജില്ലാ കെ.എം.സി.സി ടീം അംഗങ്ങള്‍ ട്രോഫി സ്വീകരിക്കുന്നു.






