മഹാകവി ടി ഉബൈദ് സ്മാരക മാപ്പിളപ്പാട്ട് മത്സരം ജൂനിയര്‍ വിജയികളെ പ്രഖ്യാപിച്ചു

ദേവിക ബാബുരാജ്, ഹനാന്‍ ശിഹാബ്, നൈസിയ നാസര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം
♠ അഫ്ഷിന്‍
റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് സീസണ്‍ 4-ന്റെ ഭാഗമായി മഹാകവി ടി. ഉബൈദ് സ്മാരക മാപ്പിളപ്പാട്ട് മത്സരത്തിലെ ജൂനിയര്‍ വിജയികളെ പ്രഖ്യാപിച്ചു. ദേവിക ബാബുരാജ് ഒന്നാം സ്ഥാനവും ഹനാന്‍ ശിഹാബ് രണ്ടാം സ്ഥാനവും നൈസിയ നാസര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ നിന്നും പത്ത് പേരെ ഈ മാസം 18ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മാപ്പിള സാഹിത്യ രംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച മഹാകവി ടി. ഉബൈദിന്റെ സ്മരണകള്‍ നിറഞ്ഞു നിന്ന ചടങ്ങില്‍ മാപ്പിളപ്പാട്ടിന്റെ തനത് സൗന്ദര്യം മികച്ച ആലാപനത്തിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് അവതരിപ്പിക്കാനായി.
കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ യു.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഉപസമിതി ചെയര്‍മാന്‍ അരിമ്പ്ര സുബൈര്‍ അധ്യക്ഷത വഹിച്ചു.
സി.പി മുസ്തഫ, എം. മൊയ്തീന്‍ കോയ, ഷാഹിദ് മാസ്റ്റര്‍, അക്ബര്‍ വേങ്ങാട്ട്, മാമുക്കോയ ഒറ്റപ്പാലം, സുഹൈല്‍ കൊടുവള്ളി, ഷെഫീഖ് കൂടാളി, ഫൈസല്‍ ചേളാരി, ലത്തീഫ് മാവൂര്‍, ശാഹുല്‍ ചെറുപ്പ, ബഷീര്‍ ചേറ്റുവ, ഇസ്മായില്‍ കരോളം, മുനീര്‍ കുനിയില്‍ എന്നിവരും വനിതാ വിങ് പ്രവര്‍ത്തരും പരിപാടിക്ക് നേതൃത്വം നല്‍കി.
അശോക്, അഷറഫ് പുന്നത്ത്, ഇല്യാസ് മണ്ണാര്‍ക്കാട് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. സഫീര്‍ തിരൂര്‍ സ്വാഗതവും പി സി മജീദ് നന്ദിയും പറഞ്ഞു.
സീനിയര്‍ വിഭാഗത്തിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ അടുത്ത വെള്ളിയാഴ്ച നടക്കും.






