ഉപതെരഞ്ഞെടുപ്പ്: വിവിധ പ്രചാരണ പരിപാടികളുമായി ജിദ്ദ ഒ.ഐ.സി.സി

ജിദ്ദ: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയം മതേതര ജനാധിപത്യ ചേരിക്കു ശക്തി പകരുന്നതായിരിക്കുമെന്നും പ്രശസ്ത ഗസല്‍ ഗായകന്‍ അബ്ദുല്‍ മജീദ് പറഞ്ഞു. ഒ.ഐ.സി.സി സൗദി വെസ്‌റ്റേണ്‍ റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രവാസി സേവന കേന്ദ്ര, നോര്‍ക്ക ഹെല്‍പ് സെല്ലില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ മുഖ്യാതിഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായി നല്ല വ്യക്തി ബന്ധമാണെന്നും അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമാണെന്നും ഫോര്‍ട്ട് കൊച്ചി സ്വാദേശി കൂടിയായ മജീദ് പറഞ്ഞു.

ഗൃഹ്യ സന്ദര്‍ശന പരിപാടിയ്ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള അഭ്യര്‍ഥതനയുടെ പ്രകാശനം ഗായകന്‍ അബ്ദുല്‍ മജീദ്‌നു നല്‍കി കൊണ്ട് അനികുമാര്‍ പത്തനംത്തിട്ട നിര്‍വ്വഹിക്കുന്നു.
റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ അഞ്ചു മണ്ഡലങ്ങിലെ ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയത്തിനായി വിവിധ പ്രചാരണ പരിപാടികള്‍ ജിദ്ദയില്‍ സംഘടിപ്പിക്കുമെന്നും മുനീര്‍ പറഞ്ഞു. ഇതിനായി അന്‍വര്‍ കല്ലമ്പലം (വട്ടിയൂര്‍ കാവ്), അനില്‍കുമാര്‍ പത്തനംതിട്ട (കോന്നി), നസീര്‍ ആരീകുറ്റി(അരൂര്‍), സഹീര്‍ മാഞ്ഞാലി (എറണാകുളം), എം.എച്ച് ഹാരിസ് (മഞ്ചേശ്വരം) എന്നിവരുടെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവരുന്നുണ്ട്. പരമാവധി പ്രവാസികളില്‍ തെരഞ്ഞെടുപ്പ് ആവേശമെത്തിക്കാന്‍ പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലെ സന്ദര്‍ശന പരിപാടികള്‍ക്കും രൂപം നല്‍കി.
വോട്ട് അഭ്യര്‍ഥതനയുടെ നോട്ടിസ് പ്രകാശന കര്‍മ്മം ഗായകന്‍ അബ്ദുുല്‍ മജീദിനു നല്‍കി അനില്‍കുമാര്‍ പത്തനംത്തിട്ട നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഷുക്കൂര്‍ വക്കം ഷാള്‍ അണിയിച്ചു അബ്ദുല്‍ മജീദിനെ സ്വികരിച്ചു. സക്കിര്‍ ഹുസൈന്‍ എടവണ്ണ, അലി തേക്കുതോട്, ഷുക്കൂര്‍ വക്കം, മുജീബ് മുത്തേടത്ത്, സിദ്ദിക്ക് ചോക്കാട്, സക്കീര്‍ ചെമ്മണ്ണൂര്‍, കരീം മണ്ണാര്‍ക്കാട്, നൗഷീര്‍ കണ്ണൂര്‍, സിറാജ് കൊച്ചി, വര്‍ഗീസ് സാമുവല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍ സ്വാഗതവും ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.






