സി.കെ അര്‍ജുനന് യാത്രയയപ്പ് നല്‍കി

തബൂക്ക്: മലയാളി അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസ് തബൂക്കിന്റെ(മാസ്സ് തബൂക്ക്) മുന്‍ കേന്ദ്രകമ്മറ്റി അംഗവും നിലവില്‍ സനഇയ്യ യൂണിറ്റ് മെമ്പറുമായ പ്രവര്‍ത്തകന്‍ തൃശൂര്‍ ചൂണ്ടല്‍ സ്വദേശി സി.കെ അര്‍ജുന ന് മാസ്സ് സനഇയ്യ യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
12 വര്‍ഷമായി തബൂക്ക് സനഇയ്യയില്‍ സലാം ഫദ്‌ലി എന്ന സ്ഥാപനത്തിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
സനഇയ്യ യൂണിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ ബിജു മാത്യു അധ്യക്ഷത വഹിച്ചു. പ്രദീപ് കുമാര്‍ ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി ഫൈസല്‍ നിലമേല്‍, കേന്ദ്ര കമ്മറ്റി അംഗങ്ങമായ ചന്ദ്രശേഖരക്കുറുപ്പ്, യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.
മറുപടി പ്രസംഗത്തില്‍ മാസ്സ് തബൂക്ക് നല്‍കിയ യാത്രയയപ്പിനും ഇതുവരെ നല്‍കിയ സഹായത്തിനും അര്‍ജുനന്‍ നന്ദി പറഞ്ഞു. വിശ്വന്‍ സ്വാഗതവും മുസ്തഫ തെക്കന്‍ നന്ദിയും പറഞ്ഞു.






