അജ്‌വ സുബൈര്‍ മൗലവിയെ അനുസ്മരിച്ചു

ജിദ്ദ: അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയിഷേന്‍ ജിദ്ദ കമ്മിറ്റിയുടെ സ്ഥാപക ഭാരവാഹിയും ജിദ്ദയിലെ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന സുബൈര്‍ മൗലവി വണ്ടിപ്പെരിയാര്‍ മരണപ്പെട്ട് രണ്ട് വര്‍ഷം തികഞ്ഞതുമായി ബന്ധപ്പെട്ട് ജിദ്ദ കമ്മിറ്റി സുബൈര്‍ മൗലവി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ജിദ്ദ കമ്മിറ്റി ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശഫീഖ് കാപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജി.സി.സി ഗ്‌ളോബല്‍ പ്രസിഡണ്ട് ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ ഉല്‍ഘാടനം ചെയ്തു. സുബൈര്‍ മൗലവിയുടെ വിയോഗം അജ്‌വ എന്ന പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും വലിയ നഷ്ടമായിരുന്നെന്നും മരണപ്പെട്ട് പോയവരുടെ നന്മകള്‍ പറയുക എന്നതും അവരെ സ്മരിക്കലും അവരുടെ പാപമോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കലും വിശ്വാസികളുടെ ബാധ്യതയാണെന്നും പ്രവാചക വചനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ പറഞ്ഞു.
ഉപദേശക സമിതി അംഗം മുസ്തഫ പെരുവള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ലത്ത്വീഫ് കറ്റാനം, നൗഷാദ് ഓച്ചിറ, അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, അബ്ദുള്‍ റഷീദ് ഓയൂര്‍, ഉമര്‍ മേലാറ്റൂര്‍ എന്നിവരും സംസാരിച്ചു. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ ഡോ. മുഹമ്മദ് ഷരീഫ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു.






