ഹിക്മ ടാലന്റ് സെര്‍ച്ച് പരീക്ഷ വിജയികളെ അനുമോദിച്ചു

യാമ്പു അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യയില് നിന്നും ഹിക്മ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചപ്പോള്‍
യാമ്പു: മജ്‌ലിസ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് നടത്തിയ ഹിക്മ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ യാമ്പു അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിജയികളെയും അനുമോദിച്ചു.
തനിമ യാമ്പു സോണല്‍ പ്രസിഡന്റ് സലിം വേങ്ങര മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. യാമ്പു തനിമ ഹാളില്‍ നടന്ന മദ്‌റസ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത യോഗത്തില്‍ അനീസുദ്ദീന്‍ ചെറുകുളമ്പ് അധ്യക്ഷത വഹിച്ചു. ഷമീര്‍ കൊണ്ടോട്ടി, ഉബൈദ് കക്കോവ്, നിയാസ് യൂസുഫ്, അഫ്‌സല്‍ ലത്തീഫ് നീര്‍കുന്നം, ശരീഫ് കരുനാഗപ്പള്ളി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഫൈഹ സലിം ഖുര്‍ആന്‍ പാരായണം നടത്തി. ജാബിര്‍ വാണിയമ്പലം, ഫൈസല്‍, മുനീര്‍, റാഷിദ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.






