ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനം

ജിദ്ദ: ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനം. ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇറാനിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌ഫോടനം ഉണ്ടായ എണ്ണ ടാങ്കര്‍. സ്‌ഫോടന ഫലമായി കപ്പലില്‍നിന്നും എണ്ണ ചെങ്കടലിലേക്ക് ചോര്‍ന്നൊഴുകിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയില്‍ നിന്ന് 60 മൈല്‍ അകലെവച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ്.

അതേസമയം ടാങ്കറിലെ ജീവനക്കാര്‍ സുരക്ഷിതമാണ്.