വിശുദ്ധ ഹറമില്‍ അതിക്രമം കാണിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ആധുനിക സംവിധാനം ആഭ്യന്തര മന്ത്രാലയം പ്രദര്‍ശിപ്പിച്ചു.

ദുബൈ: മക്കയിലെ വിശുദ്ധ ഹറമില്‍ മതാഫിലും ചുറ്റുഭാഗത്തും അതിക്രമം കാണിക്കുന്നവരെയും നിയമം ലംഘിക്കുന്നവരെയും കൃത്യമായി കണ്ടെത്തുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യ സൗദി ആഭ്യന്തര മന്ത്രാലം ദുബായില്‍ പ്രദര്‍ശിപ്പിച്ചു. ദുബായില്‍ നടക്കുന്ന ജിടെക് എക്‌സ്‌പോയിലെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സിബിഷന്‍ സെന്റെറിലാണ് സൗദി ആഭ്യന്തര മന്ത്രാലം ഇത് പ്രദര്‍ശിപ്പിച്ചത്.

ക്ലോക്ക് ടവറില്‍ ഘടിപ്പിച്ച അത്യാധുനിക ക്യാമറയിലൂടെ വളരെ ചെറിയ ദൃശ്യങ്ങള്‍പോലും കൃത്യമായി മനസ്സിലാക്കുവാനും കണ്ടത്തുവാനും സാധിക്കും. ഈ സംവിധാനം വഴി നിയമം തെറ്റിക്കുന്നവരെ സൂഷ്മമായി നിരീക്ഷിച്ച് സുരക്ഷാ ഉദ്യാഗന്മര്‍ക്ക് പിടികൂടാനാവുമെന്നാണ് മന്ത്രാലയം പറയുന്നത്.

വിശുദ്ധ കഅബാലയത്തിന്റെ  പരിസരത്തുള്ള വ്യക്തികളെ കൃത്യമായി എങ്ങനെ കണ്ടെത്താം എന്ന വീഡിയോയാണ് ജിടെക് എക്‌സ്‌പോയില്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രദര്‍ശിപ്പിച്ചത്.