ബി.ആര്‍.സി വോളിബാള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ: ജിദ്ദയിലെ ആദ്യകാല കൂട്ടായ്മയായ ബി.ആര്‍.സി സംഘടിപ്പിക്കുന്ന 2019 കായിക മത്സരങ്ങളുടെ ഭാഗമായുള്ള ബി.ആര്‍.സി വോളിബാള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. മുഖ്യാതിഥിയും മാധ്യമ പ്രവര്‍ത്തകനുമായ മുസാഫിര്‍ ലോഗോ പ്രകാശനം ചെയ്തു.
ഒക്‌ടോബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ശബാബിയ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന മത്‌സരം നാല് ആഴ്ച നീണ്ടുനില്‍ക്കും. നവംബര്‍ 8നായിരിക്കും ഫൈനല്‍ മത്‌സരം.
മീഡിയ പ്രവര്‍ത്തകരായ ഷംസുദ്ദീന്‍, ജാഫറലി പാലക്കോട്, ബി.ആര്‍.സി മുന്‍ പ്രസിഡന്റുമാരായ മുഹമ്മദലി നാലകം, സി.വി കുഞ്ഞഹമ്മദ്, ഹിഫ്‌സു റഹ്‌മാന്‍, ജെ.സി.സി പ്രസിഡന്റ് എസ്.എം യുനൂസ്, ജെ.സി.സി ട്രഷറര്‍ സി.വി അബ്ദുല്‍ റഷീദ്, എസ്.എം നവാസ്, എഫ്.സി പ്രതിനിധി കെ.വി ഫഹീം എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
പ്രസിഡന്റ് ലുക്മാന്‍ റസാക്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫിറോസ് മാലിക് സ്വാഗതവും കെ.ഷൗകത്ത് നന്ദിയും പറഞ്ഞു.
മുഹമ്മദ് ബിന്‍ യഹ്‌യ, വി.എസ് കഫീല്‍, പി.എന്‍.എം മഹ്‌മൂദ്, സമദ്, ഇര്‍ശാന്‍ അഹമ്മദ്, കമറു കിന്‍സി, യസിദ്, ഷംനാര്‍, ബി.ആര്‍.സി വൈസ് പ്രസിഡന്റ് പി.വി അലികോയ, സി.എ സുബൈര്‍, നിസാര്‍ കെ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.






