അമീര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്റെ മാതാവ് മരണപ്പെട്ടു

റിയാദ്: ജനറല്‍ ഇന്റലിജന്‍സ് മേധാവിയും ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവിയും സൗദിയുടെ യു.എസ് അമ്പാസഡറുമായിരുന്ന അമീര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ മാതാവ് ഇന്ന് മരണപ്പെട്ടതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.

ഇന്ന് ഇശാ നിസ്‌കാരത്തിന് ശേഷം മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ അവര്‍ക്ക് വേണ്ടി മയ്യിത്ത് നിസ്‌കാരം നിര്‍വ്വഹിക്കപ്പെടുമെന്നും റോയല്‍ കോര്‍ട്ട് അറിയിച്ചു.

നിലവില്‍ സൗദിയുടെ അംബാസഡറായ റിമ ബിന്‍ത് അമീര്‍ ബന്ദറിന്റെ പിതാമഹിയാണ് മരണപ്പെട്ടവര്‍.