ആനന്ദകൃഷ്ണന് കേളി യാത്രയയപ്പ് നല്‍കി

റിയാദ്: 29 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന കണ്ണൂര്‍ കുറ്റിക്കാട് സ്വദേശിയും സുവൈദി യൂണിറ്റ് അംഗവുമായ കെ പി ആനന്ദകൃഷ്ണന് കേളി കലാ സാംസ്‌കാരിക വേദി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കേളിയുടെ സജീവ പ്രവര്‍ത്തകനാണ് ആനന്ദകൃഷ്ണന്‍.

യൂണിറ്റ് പരിധിയില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് സത്യവാന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീര്‍ സുല്‍ത്താന്‍ സ്വാഗതവും ഏരിയ രക്ഷാധികാരി കണ്‍വീനര്‍ അലി കെ.വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്രകമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത്, ഏരിയ പ്രസിഡന്റ് മധു എലത്തൂര്‍, കിഷോര്‍ ഇ നിസ്സാം, ദിനകരന്‍, പ്രസാദ്, മധു പട്ടാമ്പി, രാധാകൃഷ്ണന്‍, അബ്ദുല്‍ ഹമീദ്, ഫൈസല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യൂണിറ്റിന്റെ ഉപഹാരം സുധീര്‍ സുല്‍ത്താനും സത്യവാനും ചേര്‍ന്ന് നല്‍കി. യാത്രയയപ്പിന് ആനന്ദകൃഷ്ണന്‍ നന്ദി പറഞ്ഞു

യൂണിറ്റിന്റെ ഉപഹാരം സുധീര്‍ സുല്‍ത്താനും സത്യവാനും ചേര്‍ന്ന് ആനന്ദകൃഷ്ണന് കൈമാറുന്നു.