കെ.ടി.എ മുനീറിന്റെ വെബ്‌സൈറ് ലോഞ്ചിംഗ് രമ്യ ഹരിദാസ് നര്‍വ്വഹിച്ചു.

വണ്ടുര്‍: കഴിഞ്ഞ കാല്‍നൂറ്റാണ്ട്കാലം സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സി ജിദ്ദ വെസ്‌സ്സേണ്‍ റീജ്യണല്‍ കമ്മറ്റി പ്രസിഡന്റ് കൂടിയായ കെ.ടി.എ മുനീറിന്റെ വെബ്‌സൈറ് ലോഞ്ചിംഗ് രമ്യ ഹരിദാസ് എം.പി നിര്‍വഹിച്ചു.

ജജജ.ുഎമടയണപപന.വണ എന്നതാണ് വെബ് അഡ്രസ്സ്. വെബിന്റെ പൂര്‍ണ്ണരൂപാ താമസിയാതെ പ്രവര്‍ത്തനക്ഷമമാകും.

പ്രയാസമനുഭിക്കുന്ന ആയിരകണക്കിന് പ്രവാസികള്‍ക്ക് സഹായമെത്തിക്കുവാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കിഴിലുള്ള ഇന്ത്യ ഫോറത്തിന്റെ ട്രഷറര്‍ കൂടിയാണ് കെ.ടി.എ മുനീര്‍. അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് പ്രവാസികള്‍ക്ക് ഗുണകരമായ നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. നോര്‍ക്ക ഫോളോഅപ്പ് കമ്മറ്റി അംഗമായി കെ.ടി.എ മുനീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദിയിലെ ഒട്ടുമിക്ക പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികള്‍ക്കാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ പ്രത്യേകിച്ച് നോര്‍ക്കയുടേതടക്കമുള്ള പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നടത്തിയ അനുഭം കെ.ടി.എ മുനീറിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തരം  വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഈ വെബ്‌സൈറ്റ്.

ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവവും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭവവും ഉള്ളള്ള ഇദ്ദേത്തിന്റെ വെബ്‌സൈറ്റിലൂടെ ട്രാവല്‍ കാര്യങ്ങളെ കുറിച്ചുള്ള വിശദശാംശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വണ്ടൂര്‍ സഹ്യ കോളേജില്‍ സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച സ്റ്റുഡന്റസ് ട്രോമാ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങിലാണ് വെബ്‌സൈറ്റ് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സാമൂഹ്യ പ്രതിബദ്ധതയോട് കൂടി പ്രവര്‍ത്തിക്കുന്ന യുവാക്കളാണ് കലാലയത്തിന്റെ ശക്തി എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം നാടിന്റെ അനിവാര്യതയാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ചടങ്ങില്‍ സഹ്യ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഭാരവാഹികളായ പാപ്പറ്റ കുഞ്ഞി മുഹമ്മദ്, അക്ബര്‍ കരുമാര, സഹ്യ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സുധാകരന്‍.എ, കോളേജ് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ സി.കെ മുബാറക്, കെ.ടി അബ്ദുള്ളകുട്ടി എന്നിവര്‍ സംസാരിച്ചു. സഹ്യ വൈസ് പ്രസിഡന്റ് കൂടിയായിട്ടുള്ള കെ.ടി.എ മുനീര്‍ സ്വാഗതവും സ്റ്റുഡന്റസ് ട്രോമാ കെയര്‍ യൂണിറ്റി ഇന്‍ ചാര്‍ജ് അനൂപ് കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും ഉപയോഗപ്പെടുന്ന നിരവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജജജ.ുഎമടയണപപന.വണ എന്ന വെബ്‌സൈറ്റിന്റെ പൂര്‍ണ്ണ രൂപം ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും കെ.ടി.എ മുനീര്‍ അറിയിച്ചു.