വയനാട്ടിലെ ഇരുളത്ത് പുലിയിറങ്ങി

ഇരുളം(വയനാട്): വയനാട്ടിലെ ഇരുളം മാതമംഗലത്ത് പുലിയിറങ്ങി. പുലിയെ കണ്ടെന്ന നാട്ടുകാരുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ച് കാത്തിരിക്കുകയാണ്.

പുലിയെ പിടിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ആണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പുലിയെ കണ്ടെന്നു പലവട്ടം പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിച്ചാണ് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞത്.