ജുബൈല്‍ കെഎംസിസി ഏരിയ കമ്മിറ്റികള്‍ സി.എച്ച് അനുസ്മരണം നടത്തി

ജുബൈല്‍: ജുബൈല്‍ കെഎംസിസി പോര്‍ട്ട് – ഹോസ്പിറ്റല്‍ ഏരിയ കമ്മിറ്റികള്‍ സംയുക്തമായി ബദര്‍ അല്‍-ഖലീജ് ഓഡിറ്റോറിയത്തില്‍ സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു. ഹമീദ് ആലുവ ഖിറാഅത്തു നിര്‍വഹിച്ചു തുടങ്ങിയ ചടങ്ങില്‍ ജുബൈല്‍ കെഎംസിസി വൈസ് ചെയര്‍മാന്‍ ഹമീദ് പയ്യോളി അധ്യക്ഷത വഹിച്ചു. ജുബൈലിലെ വിവിധ സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ ജുവയുടെ ചെയര്‍മാന്‍ നൂഹ് പാപ്പിനിശ്ശേരി അനുസ്മരണ സംഗമം ഉല്‍ഘടനം ചെയ്തു.
ഹോസ്പിറ്റല്‍ ഏരിയ ട്രഷറര്‍ ബഷീര്‍ ബാബു കൂളിമാട് മുഖ്യ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി ദമ്മാം റീജിയണല്‍ ജനറല്‍ സെക്രട്ടറി ശിഹാബ് കായംകുളം, തനിമ പ്രധിനിധി ഷാജഹാന്‍ മനക്കല്‍, ഒ.ഐ.സി.സി ഗ്‌ളോബല്‍ സെക്രട്ടറി അഷ്‌റഫ് മൂവാറ്റുപുഴ, സാഫ്ക പ്രധിനിധികളായ ബാപ്പു തേഞ്ഞിപ്പലം, ഫസല്‍, ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഒട്ടുമ്മല്‍, ഹോസ്പിറ്റല്‍ ഏരിയ ജനറല്‍ സെക്രട്ടറി ശിഹാബ് കൊടുവള്ളി, പോര്‍ട്ട് ഏരിയ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുട്ടി, കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ അനസ് വയനാട്, കെ.എം.സി.സി സിറ്റി ഏരിയ പ്രസിഡന്റ് മുഹമ്മദ്കുട്ടി എടപ്പാള്‍, ഫോക്കസ് പ്രധിനിധി ജമാല്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
കേരള വിദ്യാഭ്യാസ നവോത്ഥാനത്തിനു അടിത്തറയൊരുക്കിയ, കേരളത്തില്‍ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ, കേരളത്തിന്റെ മുഖ്യമന്ത്രി വരെ എത്തി മികച്ച ഭരണാധികാരിയായി പ്രവര്‍ത്തനം കാഴ്ചവെച്ചു കേരള സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ സി.എച്ച് മുഹമ്മദ് കോയയെ കുറിച്ച് മുഖ്യ പ്രഭാഷകരും ആശംസ പ്രസംഗകരും വിശദമായി സംസാരിച്ചു. കേരള സമൂഹം ആദരവോടെ ഓര്‍ക്കുന്ന പ്രിയ നേതാവിനെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം സദസ്സിനെ വികാര നിര്‍ഭരമാക്കി.
പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവര്‍ക്കുള്ള സ്വീകരണവും പരിപാടിയില്‍വെച്ച് നല്‍കി. ജുബൈല്‍ കെഎംസിസി ഹോസ്പിറ്റല്‍ ഏരിയ പ്രസിഡന്റ് സലാം ആലപ്പുഴ സ്വാഗതവും പോര്‍ട്ട് ഏരിയ പ്രസിഡന്റ് റാഫി കൂട്ടായി നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത്: ശാമില്‍






