കെ.എസ്.ആര്‍.ടി.സിയ്ക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: ഈ മാസവും കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണം പ്രതിസന്ധിയിലായി. സെപ്റ്റംബര്‍ മാസം 192 കോടി രൂപ വരുമാനം കിട്ടിയിരുന്നെങ്കിലും ശമ്പളം കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടായത്.
കെ.എസ്.ആര്‍.ടി.സി അടിയന്തര സഹായം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ മാസവും ശമ്പള വിതരണത്തിനായി 20 കോടി രൂപ അനുവദിക്കാറുണ്ട്. അതിനുള്ള നടപടി ഇതുവരെ തീരുമാനം ആയില്ല. കഴിഞ്ഞ മാസത്തിലെ ഇന്ധന ചിലവും ബാധ്യതയും, സ്‌പെയര്‍ പാര്‍ട്‌സ് ചിലവും കഴിച്ച് കാര്യമായ നീക്കിയിരുപ്പ് എല്ലാം കൂടിയാണ് ശമ്പളം മുടങ്ങാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം.






