കാളികാവ് സ്വദേശി ജിദ്ദയില്‍ ഷോക്കേറ്റ് മരിച്ചു

ജിദ്ദ: മലയാളി യുവാവ് ജിദ്ദയില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല മേലേടത്ത അബ്ദുല്ല കുട്ടിപ്പയുടെയും സുലൈഖയുടെയും മകന്‍ ഇസ്ഹാഖലി(30)മേലേടത്താണ് ഷോക്കേറ്റ് മരിച്ചത്. ജിദ്ദ ഹംദാനിയയില്‍ ഇലക്ര്ടിക്ക് പോസ്റ്റില്‍നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍. നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീല്‍ ഒഴുകൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.






