45 ഭീകരരുടെ വിചാരണക്ക് കോടതി സുസജജമാക്കുന്നു

ജാഫറലി പാലക്കോട്-
റിയാദ്: 45 ഭീകരരുടെ വിചാരണ നടക്കുന്നതിന് സൗദി ക്രിമിനല്‍ കോടതി തയ്യാറെടുപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. പള്ളികള്‍ക്ക് നേരെ ബോംബിടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത വരാണ് 45 ഭീകരരും. ഇവര്‍ക്കെതിരെ ക്രിമിനല്‍ കോടതിയാണ് വിചാരണക്ക് തയ്യാറെടുക്കുന്നത്.
മേജര്‍ കിതാബ് അല്‍ ഹമ്മാദി അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയായിരുന്നു ഭീകരര്‍ പതിയിരുന്ന് അക്രമിച്ചു കൊലപ്പെടുത്തിയിരുന്നത്. അബഹയിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ട്രൈനിംഗ് സെന്റെറിലെ പള്ളി, നജ്‌റാനിലെ അല്‍ മശ്ഹദ് പള്ളി, അല്‍ഹസയിലെ റിളാ മസ്ജിദ് എന്നിവിടങ്ങളിലും സ്‌ഫോടനം നടത്തിയതായും ഇവര്‍ക്കെതിരെ കേസുണ്ട്.
അറാറിലെ ബോര്‍ഡര്‍ സൈനിക കേന്ദ്രത്തില്‍ വന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി ആയുധ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായും വിചാരണ നേരിടേണ്ട 45 ഭീകരക്കെതിരെ കേസുണ്ട്.






