ഉത്തരേന്ത്യയിലെ മഴകെടുതി: സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു.

ജിദ്ദ: ഉത്തരേന്ത്യയില്‍ പലയിടത്തും പാലവര്‍ഷകെടുതിമൂലം പ്രളയമുണ്ടാവുകയും നിരവധിപേര്‍ മരിക്കാനിടയാവുകയും ചെയ്തതില്‍ മക്ക മദീന ഹറം കാര്യാലയ സൂക്ഷിപ്പുകാരനും സൗദി ഭരങാധികാരിയുമായ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തങ്ങളുടെ ദുഖം അറിയിക്കുകയും അനുശോചിക്കുകയും ചെയ്തു.

സംഭവത്തില്‍ തന്റെയും രാജ്യത്തിന്‍േറയും അഗാധമായ ദുഖവും അനുശോചനവും അറിയിക്കുന്നതായി സല്‍മാന്‍ രാജാവ് ഇന്ത്യന്‍ രാഷ്ട്രപതിക്കയച്ച സന്ദേശത്തില്‍ മരിച്ച കുടുംബത്തോടും മൊത്തം ഇന്ത്യന്‍ ജനതയോടും പറഞ്ഞു.

മണ്‍സൂണ്‍ മഴകെടുതിയില്‍ മരണത്തിനിടയായ കുടുംബത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചനം അറിയിച്ചു.

ഉത്തരേന്ത്യയിലുണ്ടായ മഴയില്‍ 110ലേറെ പേരായിരുന്നു മരിച്ചത്. യു.പി, ബീഹാര്‍ എന്നിവിടങ്ങളിലായിരുന്നു കനത്ത മഴയും ജീവനാശവുമുണ്ടായത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജിദ്ദയിലാണുള്ളത്. ഇന്ന്(ചൊവ്വ) ജിദ്ദയില്‍ പ്രതിവാര കാബിനറ്റ് യോഗത്തില്‍ രാജാവ് പങ്കെടുത്തു.