ഉള്ളി കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ഉള്ളി വിലക്കയറ്റത്തില്‍ പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഉള്ളി കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. എല്ലാ തരത്തിലുമുള്ള ഉള്ളി കയറ്റുമതി ചെയ്യുന്നതിനും നിരോധനം ഉണ്ട്. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടെ 80 ശതമാനത്തോളമാണ് വിലകൂടിയത്. സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. കനത്ത മഴ മൂലം മഹാരാഷ്ട്രയിലും, കര്‍ണാടകയിലെയും കൃഷിയിടത്തില്‍ വെള്ളം കയറിയതാണ് ഉള്ളിയുടെ വില ഇത്രയും ഇരട്ടിയാവാന്‍ കാരണം.






