ജുനൂബിയ കൂട്ടായ്മ വാര്‍ഷികം കൊണ്ടാടി

ജിദ്ദ: ജിദ്ദയിലെ സൂഖ് അല്‍ ജുനൂബിയ പ്രദേശത്തു ജോലി ചെയ്യുന്ന മലയാളികളായ തൊഴിലാളികളുടെ കൂട്ടായ്മയായ ജിദ്ദ ജുനൂബിയ കൂട്ടായ്മ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഹംദാനിയ്യ ഇസ്തിറാഹയില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി കൂട്ടായ്മ രക്ഷാധികാരി സൈദലവി ഇരുമ്പുഴി ഉത്ഘാടനം ചെയ്തു. മൂസ അരീക്കന്‍, അബ്ദുറഹ്‌മാന്‍ അരികത്ത്, ഫിറോസ് വെന്നിയൂര്‍, റാഷിദ് പരക്കാട്ട്, മുന്നാസ് പാറമ്മല്‍, ഗ്‌ളോബല്‍ അലി, ശിഹാബ് പൂക്കളത്തൂര്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.

കുടികള്‍ക്കായി നടത്തിയ മ്യൂസിക്കല്‍ ചെയര്‍, വാട്ടര്‍ ഡൈവിംഗ്, ക്വിസ് മത്സരം, സ്പൂണ്‍ റൈസിങ്, ഗാനമേള തുടങ്ങി വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ വാര്‍ഷികത്തിന് മിഴിവേകി. വടംവലി, ഫുട്‌ബോള്‍ തുടങ്ങി വിവിധ ഇത്‌സങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നടത്തി.

സക്കീര്‍ പാലക്കല്‍, ആഷിക് പാറമ്മല്‍, ഇര്‍ഷാദ് കുരിക്കള്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സെക്രട്ടറി ഹംസ പഴേരി സ്വാഗതവും മജീദ് കുമ്മാളി നന്ദിയും പറഞ്ഞു.

വാര്‍ത്ത അയച്ചത്: സ്വാലിഹ് വെന്നിയൂര്‍