ഹറമൈന്‍ ട്രെയിന്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ജിദ്ദ: ജിദ്ദയിലെ ഹറമൈന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ട്രെയിന്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ട്രെയിന്‍ സേവനം നിര്‍ത്തിവെച്ചത് എന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ട്രെയിന്‍ സേവനം നിര്‍ത്തിവെച്ചത്. തീപിടുത്തത്തെ തുടര്‍ന്നുള്ള പുകപടലങ്ങള്‍ ഞായറാഴ്ച വളരെ വൈകിയാണ് നീങ്ങി തുടങ്ങിയത്. ഇന്ന് തിങ്കളാഴ്ച കേടുപാടുകള്‍ വിലയിരുത്തി അറ്റകുറ്റപണികള്‍ തീര്‍ത്ത ശേഷമായിരിക്കും ട്രെയിന്‍ സേവനം പുനരാരംഭിക്കുക. ഇതിന് ദിവസങ്ങളെടുക്കുമെന്നാണ് കണക്കാക്കുന്നത്.

തീപിടുത്തത്തില്‍ പുക ശ്വസിച്ച് അവശരായ 11 പേരില്‍ 5 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറ്റ് 6 പേര്‍ക്ക് പ്രാധമിക ശുശ്രൂശ നല്‍കി വിട്ടയച്ചതായും അധികൃതര്‍ അറിയിച്ചു.