ഹറമൈന്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീപ്പിടിത്തം

https://youtu.be/4tpquIfl_kM

ജിദ്ദ: മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ മെട്രോ റെയില്‍വേയുടെ ജിദ്ദയിലെ സുലൈമാനിയ സ്‌റ്റേഷന്‍ തീപ്പിടിത്തമുണ്ടായി. ഞായറാഴ്ച(29-09-2019) ഉച്ചയ്ക്കാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് വിഭാഗം തീ അണച്ചുകൊണ്ടിരിക്കുകയാണ്.

റെയില്‍വേസ്‌റ്റേഷന്റെ മേല്‍കൂരയിലാണ് ആദ്യം തീ പിടിച്ചതെന്നാണ് സിവില്‍ ഡിഫെന്‍സ് വിഭാഗം നല്‍കുന്ന വിവരം.

തീപ്പിടിത്തമുണ്ടായ സുലൈമാനിയ സ്‌റ്റേഷന്‍ പരിസരം പുകപടലങ്ങള്‍ നിറഞ്ഞിരിക്കയാണ്. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തീ അണക്കാനായി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സുലൈമാനിയയില്‍ എത്തി തീ അണച്ചുകൊണ്ടിരിക്കയാണ്.