സി.എച്ച് മഹ്‌മൂദ് ഹാജിക്ക് സ്വീകരണം നല്‍കി

ജിദ്ദ: തിരുരങ്ങാടി മണ്ഡലം കെഎംസിസിയും ജിദ്ദ – തിരുരങ്ങാടി മുസ്‌ലിം വെല്‍ഫെയര്‍ ലീഗും സംയുക്തമായി സി.എച് മഹ്‌മൂദ് ഹാജിക്ക് സ്വീകരണം നല്‍കി. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന സ്വീകരണ പരിപാടി കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

തിരുരങ്ങാടി മണ്ഡലത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യസ ജീവ കാരുണ്യ രംഗത്ത് പകരംവെക്കാനില്ലാത്ത നേതാവാണ് സി.എച് മഹ്‌മൂദ് ഹാജി എന്ന് കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. അബ്ദുസ്സമദ് പൊറ്റയില്‍ അധ്യക്ഷത വഹിച്ചു.

കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് വി.പി. മുസ്തഫ, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങല്‍, ലത്തീഫ് മുസ്‌ലിയാരങ്ങാടി, വി.പി. ഉനൈസ്, എം.സി കുഞ്ഞുട്ടി, മജീദ് പുകയൂര്‍, സലാഹ് കാരാടന്‍, ജാഫര്‍ വെന്നിയൂര്‍, മുഹമ്മദ് കുട്ടി, റഫീഖ് പന്താരങ്ങാടി, ഷംസീര്‍ പരപ്പനങ്ങാടി, ഷമീം താപ്പി, എന്‍.കെ മുഹമ്മദ് കുട്ടി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎംസിസിയും മുസ്‌ലിം വെല്‍ഫെയര്‍ ലീഗും നല്‍കുന്ന പിന്തുണക്ക് സി.എച് മഹ്‌മൂദ് ഹാജി മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി.

താപ്പി മൊയ്ദീന്‍ ഖിറാഅത്ത് നടത്തി. എം.പി അബ്ദു റഊഫ് സ്വാഗതവും മുനീര്‍ തലാപ്പില്‍ നന്ദിയും പറഞ്ഞു.