മുസാഫര്‍ നിയാസിന് പുല്‍പ്പറ്റ പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി സ്വീകരണം നല്‍കി

ജിദ്ദ: ഉംറ കര്‍മ്മം നിര്‍വ്വഹിക്കാന്‍ സൗദിയില്‍ എത്തിയ പുല്‍പ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി മുസാഫര്‍ നിയാസിന് പുല്‍പ്പറ്റ പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി സ്വീകരണം നല്‍കി. സ്വീകരണ പരിപാടി മലപ്പുറം മണ്ഡലം ട്രഷറര്‍ നാസര്‍ തൃപ്പനച്ചി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദലി അത്തിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു.

ജിദ്ദ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അരിമ്പ്ര അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷൗക്കത്ത് ഞാറങ്ങോടന്‍, മലപ്പുറം ജില്ലാ സെക്രട്ടറി മജീദ് അരിമ്പ്ര, മണ്ഡലം സെക്രട്ടറി റസാഖ് പാലക്കാട്, പഞ്ചായത്ത് കെ.എം.സി.സി ചെയര്‍മാന്‍ ഹനീഫ വാളപ്ര, ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ മൂസക്കുട്ടി ചെറുവത്തൂര്‍, ഇസ്മായില്‍ പാലക്കാട്, അസീസ് പൂക്കോടന്‍, അമീര്‍ തൃപ്പനച്ചി, ഷറഫുദ്ദീന്‍ തയ്യില്‍, നബീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സകരിയ്യ ഇടത്തില്‍ പള്ളിയാളി ഖിറാഅത്ത് നടത്തി. മുഖ്യാതിധി മുസാഫര്‍ നിയാസ് മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഹബീബ് വളമംഗലം സ്വാഗതവും ട്രഷറര്‍ റസാഖ് ഒളമതില്‍ നന്ദിയും പറഞ്ഞു.

ഉംറ കര്‍മ്മം നിര്‍വ്വഹിക്കാന്‍ സൗദിയില്‍ എത്തിയ പുല്‍പ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി മുസഫാര്‍ നിയാസിന് പ്രസിഡണ്ട് മുഹമ്മദലി അത്തിക്കോട്ടില്‍ ഉപഹാരം കൈമാറുന്നു.