ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: സൗദി അറേബ്യയുടെ 89-ാമത്  ദേശീയ ദിനത്തോടനുബന്ധിച്ചു ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് അത്താണിയായ സൗദി അറേബ്യയുടെ സമൃദ്ദിയുടെയും പുരോഗതിയുടെയും ചരിത്രം ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണെന്നും സൗദി ഭരണാധികാരികളുടെ സ്വദേശി പൗരന്മാരോടുള്ള പ്രതിബദ്ധതയോടൊപ്പം വിദേശികളോടുള്ള വിശാല മനസ്‌ക്കതയും അനുകമ്പയും ഏറെ മാതൃകാപരമാണെന്നും ചടങ്ങു ഉദ്ഘാടനം ചെയ്ത മുതിര്‍ന്ന ഒ.ഐ.സി.സി നേതാവ് എ.പി കുഞ്ഞാലി ഹാജി പറഞ്ഞു.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നൗഷാദ് ചാലിയാര്‍ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ ഹക്കീം പാറക്കല്‍, ഹുസൈന്‍ ചുള്ളിയോട്, കരീം മണ്ണാര്‍ക്കാട്, അലവി ഹാജി കാരിമുക്ക്, സാഹിര്‍ വാഴയില്‍, യു.എം ഹുസൈന്‍, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, മുജീബ് തൃത്താല, വി.പി കുട്ടിമോന്‍, ഇസ്മായില്‍ കൂരിപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സക്കീര്‍ അലി കണ്ണേത്ത്  സ്വാഗതവും വൈ: പ്രസിഡന്റ് ആസാദ് കന്നങ്ങാടന്‍ നന്ദിയും പറഞ്ഞു. അസ്‌കര്‍ കാളികാവ്, മുഹമ്മത് ചെങ്ങോടന്‍, ഫിറോസ് പോരൂര്‍, ജലീഷ് കാളികാവ്, കുഞ്ഞാന്‍ പൂക്കാട്ടില്‍, ഹനീഫ ചെറുകാവ്, ലത്തീഫ് പെരിന്തല്‍മണ്ണ, ഉസ്മാന്‍ പോത്തുകല്ലു, റഷീദ് സംസാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.